ദുബായ് : 2024–’25 അധ്യയന വർഷത്തിലെ യു.എ.ഇയിലെ മികച്ച ഹൈസ്കൂൾ വിജയികളെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. അവരുടെ വിജയത്തെ അനുമോദിക്കുകയും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരുടെ പങ്ക് എടുത്തു കാണിക്കുകയും ചെയ്തു.എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ശൈഖ് മുഹമ്മദ് എഴുതി: ”രാജ്യത്തെ മികച്ച ഹൈസ്കൂൾ വിദ്യാർത്ഥികളായ മോസ, മുഹന്നദ്, മഹ്‌റ, അബ്ദുല്ല, ഹബീബ, റൗദ, മറ്റൊരു അബ്ദുല്ല, ഹുമൈദ് എന്നിവരെ ഞങ്ങൾ അഭിനന്ദിക്കുന്നു. പേരുകൾ പരാമർശിക്കപ്പെടാൻ അവർ അർഹരാണവർ. കാരണം, ഞങ്ങൾ അവരെക്കുറിച്ച് അഭിമാനിക്കുന്നു”.വിവിധ വിദ്യാഭ്യാസ മേഖലകളിലും സ്കൂൾ സംവിധാനങ്ങളിലുമായി മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ പേരുകൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു