• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

June 30, 2025
in Business, Fashion, Sharjah, UAE
A A
ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം
35
VIEWS

ഷാർജ/റാസൽഖൈമ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സ്ഥാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന്‌ വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്നും കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും ലഭിച്ച അഭൂതപൂർവമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും ഷാർജയിലും, ഏതാനും മാസങ്ങൾക്ക് മുൻപാരംഭിച്ച റാസൽഖൈമ സഫാരിയിലുമുള്ള ഹൈപ്പറുകളിൽ ഈ ജനാംഗീകൃത പ്രമോഷൻ നടപ്പാക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു. റീടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്‍കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനാണിത്. വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് യു.എ.യിലെ സഫാരി ഔട്ട്‌ലെറ്റുകളില്‍ ഈ പ്രൊമോഷന്‍ ആരംഭിച്ചിട്ടുള്ളത്. യുഎഇയിലെ സ്‌ക്കൂള്‍ വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രമോഷന്‍ ഏറ്റവും അനുഗ്രഹമുള്ള പ്രമോഷനാണ്. ഗുണനിലവാരമുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവര്‍ണാവസരം ഉപഭോക്താക്കള്‍ മികച്ച നിലയില്‍ ഉപയോഗിക്കുമെന്നു തന്നെയാണ് ഈ പ്രൊമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ മറ്റു റീടെയില്‍സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 20 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിലും, ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന് ലഭ്യമാണ്.

ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രമോഷന്‍ യുഎഇയിലെ ജനങ്ങള്‍ക്കായി ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയില്‍ ഓഫറുകളുടെയും, പ്രാമോഷനുകളുടെയും, വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതാണ് ഈ പ്രമോഷന്‍. സഫാരിയുടെ ഇത്തരം പ്രമോഷനുകള് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതുമാണ്.

സഫാരിയുടെ ആരംഭം മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്. വിന്‍ ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറിന്റെ പുതിയ മെഗാ പ്രമോഷനാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഷാർജ സഫാരി ഹൈപ്പർമാർകെറ്റിൽ 6 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളും, റാസ് അൽ ഖൈമ ഔട്ലെറ്റിൽ 2 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളുമാണ് സമ്മാനമായി നൽകുന്നത്.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാസമ്മാനപദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

Share6SendShareTweet4

Related Posts

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025
ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025

Recommended

ദുബായ് വിമാനത്താവളത്തിൽ തിരക്ക് പ്രതീക്ഷിക്കണമെന്ന് എമിറേറ്റ്സ്

ദുബായ് വിമാനത്താവളത്തിൽ തിരക്ക് പ്രതീക്ഷിക്കണമെന്ന് എമിറേറ്റ്സ്

3 months ago
ഉത്തരവാദപൂർണ ഡിജിറ്റൽ ഉള്ളടക്കം: യു.എ.ഇക്ക് കർശന മാനദണ്ഡങ്ങളെന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ

ഉത്തരവാദപൂർണ ഡിജിറ്റൽ ഉള്ളടക്കം: യു.എ.ഇക്ക് കർശന മാനദണ്ഡങ്ങളെന്ന് മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025