• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.

June 30, 2025
in Dubai, NEWS, UAE
A A
ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.
33
VIEWS

ദുബായ് ∙ നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് ദുബായ് എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ജോബി ഏവിയേഷൻ വികസിപ്പിച്ച എയർ ടാക്സിയാണ് ദുബായിൽ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.2026നകം എയർ ടാക്സി സേവനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണ പറക്കലെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു. ഇത് നവീകരണത്തിന്റെയും ഭാവിക്ക് സജ്ജമായ അടിസ്ഥാന സൗകര്യങ്ങളുടെയും ആഗോള കേന്ദ്രമായി മാറാനുള്ള ദുബായുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമാണിത്.ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളുടെ മുൻനിര യുഎസ് ആസ്ഥാനമായുള്ള ഡെവലപർമാരായ ജോബി ഏവിയേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദൂരങ്ങൾ കുറയ്ക്കുകയും ദുബായിലെ ജീവിതനിലവാരം വർധിപ്പിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റിയെഴുതുകയും ചെയ്യുന്ന ഒരു പുതിയ നേട്ടമാണിതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ഈ പയനിയറിങ് പദ്ധതി നവീകരണത്തിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഒരു മുൻനിര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ്. ഈ വിജയകരമായ പരീക്ഷണ പറക്കൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഭാവിയിലെ നഗരജീവിതം പുനർനിർമിക്കാനുള്ള ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

Share6SendShareTweet4

Related Posts

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025

Recommended

ദുബായിൽ 2026 മുതൽ പുതിയ കോൺട്രാക്ടർ റേറ്റിംഗ് സംവിധാനം

ദുബായിൽ 2026 മുതൽ പുതിയ കോൺട്രാക്ടർ റേറ്റിംഗ് സംവിധാനം

2 days ago
യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും

യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025