• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

July 1, 2025
in Dubai, NEWS, UAE
A A
ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു
26
VIEWS

ദുബായ്: സേവന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആമർ സെൻററുകളെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) ആദരിച്ചു. പൊതു സേവന രംഗത്ത് മത്സരബുദ്ധിയും നവീകരണശേഷിയും പ്രകടിപ്പിച്ച ദുബായ് എമിറേറ്റിലെ അഞ്ച് ആമർ സെൻററുകളാണ് ജിഡിആർഎഫ്എയുടെ ആദരവിന് അർഹരായത്.ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മിസ്റ്ററി ഷോപ്പർമാരുടെ ഫലങ്ങൾ ,ഉപഭോക്തൃ സംതൃപ്തി, പരാതികളുടെ കാര്യക്ഷമമായ പരിഹാരം എന്നിവ ഉൾപ്പെടെയുള്ള കൃത്യമായ മാനദണ്ഡങ്ങളാണ് മികച്ച സെൻററുകളെ തെരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയതെന്ന് സംഘാടകർ വ്യക്തമാക്കി.ചടങ്ങിൽ സംസാരിച്ച ലഫ്റ്റനന്റ് ജനറൽ അൽ മർറി, “സേവനങ്ങൾ മെച്ചപ്പെടുത്താൻ നടത്തുന്ന യഥാർത്ഥ നിക്ഷേപം ഉപഭോക്താവുമായി നേരിട്ട് ബന്ധപ്പെട്ട ആദ്യ പേയന്റിൽ നിന്നാണ് ആരംഭിക്കുന്നത് .ആമർ സെൻററുകളുടെ ആശയം 2016-ലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെട്ടത്. 2017-ൽ അതിന്റെ പ്രവർത്തന മാതൃക വിജയകരമായി നടപ്പിലാക്കി,” അദ്ദേഹം പറഞ്ഞു.മികവിനേയും സേവന മികവിനെയും പ്രതിനിധീകരിക്കുന്നതായാണ് ഈ അംഗീകാരം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന്റെ ഭാഗമായി, ഉപഭോക്തൃ അനുഭവ മാനേജ്മെന്റിലെ മികച്ച നേതൃത്വം, ഉപഭോക്തൃ സ്വീകരണത്തിലെ മികവ്, സേവന നവീകരണങ്ങൾ, പ്രശ്‌നപരിഹാരത്തിലെ സൃഷ്ടിപരമായ സമീപനങ്ങൾ, വ്യക്തിപരമായ ഇടപെടലിലെ ഉത്കൃഷ്ടത എന്നിവയിലെ കഴിവുകൾക്കനുസരിച്ച് വ്യക്തികളെയും ഡയറക്ടറേറ്റ് ആദരിച്ചു.ഇതിനൊപ്പം, മികച്ച മോഡൽ ആമർ സെൻററുകളെ കണ്ടെത്തുന്നതിനായി “സർവീസ് പയനിയർസ് അവാർഡ്” എന്ന പേരിൽ ജിഡിആർഎഫ്എ -ദുബായ് വാർഷിക അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു.

എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖലാഫ് അഹമ്മദ് അൽ ഗൈത്ത് ആമർ സെൻററുകൾ ഡയറക്ടറേറ്റിന്റെ ദൗത്യത്തിന്റെ യഥാർത്ഥ വിപുലീകരണമാണെന്ന് പറഞ്ഞു. ദുബായിലെ വിവിധ താമസ മേഖലകളിലും പൊതു സൗകര്യങ്ങളിലുമായി തന്ത്രപരമായി നിലനിൽക്കുന്ന 80 ആമർ സെൻററുകൾ, ഡയറക്ടറേറ്റിനും സമൂഹത്തിനും ഇടയിലെ കണ്ണിയായി പ്രവർത്തിക്കുന്നു.2025 ജനുവരി മുതൽ മേയ് അവസാനം വരെ ആമർ സെൻററുകൾ 1,811,485 ഇടപാടുകൾ പൂർത്തിയാക്കിയതായും, 2024-ൽ 5,279,791 ഇടപാടുകൾ, അതിൽ റെസിഡൻസി നിയമലംഘകരുടെ ഒത്തുതീർപ്പ് കേസുകളും ഉൾപ്പെടുന്നവയുമായുണ്ടായതായും അദ്ദേഹം അറിയിച്ചു.

Share4SendShareTweet3

Related Posts

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

ദർശന കല സാംസ്ക്കാരിക വേദിയുടെ ചിത്ര പ്രദർശനം

July 2, 2025
റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

July 1, 2025

Recommended

യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

4 years ago
സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025