• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

July 1, 2025
in Dubai, Kerala, NEWS, UAE
A A
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍
32
VIEWS

ദുബായ് :വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (പിഎൽഎസി) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഏഴു ലീഗല്‍ കണ്‍സല്‍ട്ടന്റുമാരുടെ സേവനം ലഭ്യമാണ്.

യുഎഇയിലെ ഷാര്‍ജ, ദുബായ് മേഖലയില്‍:
അഡ്വ. മനു ഗംഗാധരന്‍ (manunorkaroots@gmail.com, +971509898236 / +971559077686),
അഡ്വ. അനല ഷിബു (analashibu@gmail.com, +971501670559) എന്നിവരും,
അബുദാബിയില്‍:
അഡ്വ. സാബു രത്നാകരന്‍ (sabulaw9@gmail.com, +971501215342),
അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418) എന്നിവരുടെ സേവനം ലഭ്യമാണ്.
കുവൈത്ത് സിറ്റിയില്‍:
അഡ്വ. രാജേഷ് സാഗര്‍ (rskuwait@gmail.com, +96566606848)
സൗദി അറേബ്യയിലെ ജിദ്ദയില്‍:
അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി (shams.clt29@gmail.com, +966 55 688 4488), ദമ്മാമില്‍:
അഡ്വ. തോമസ് പി.എം (Vinson388@gmail.com, +966502377380) എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സൾട്ടൻ്റുമാര്‍.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി എൽഎസി. സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ്ങ് വിസയിലോ വിദേശത്തുളള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളിൽ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Share5SendShareTweet3

Related Posts

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജയിലെ പ്രധാന റോഡുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

July 2, 2025
ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്ത് വിൽപ്പന നടത്തിയ 15 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

July 2, 2025
ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

July 2, 2025
കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

കുഞ്ഞുമനസ്സുകളിൽ സംരംഭകത്വത്തിന്റെ വെളിച്ചം നിറച്ച് ‘യംഗ് മർച്ചന്റ്’

July 2, 2025
ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

ഡബ്ലിയു.എം.സി. ഗ്ലോബൽ – മിഡിൽ ഈസ്റ്റ്‌ ബൈനിയൽ കോൺഫറൻസിന് സമാപനം

July 2, 2025
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025

Recommended

ദുബായ് എക്സ്പോയിൽ ഇന്നു മുതൽ ആഴ്ചയിൽ 3 ദിവസം വനിതകൾക്കു യോഗ പരിശീലനം നൽകും

ദുബായ് എക്സ്പോയിൽ ഇന്നു മുതൽ ആഴ്ചയിൽ 3 ദിവസം വനിതകൾക്കു യോഗ പരിശീലനം നൽകും

4 years ago
അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025