ദുബായ്: MMDE തൃശ്ശൂരിന്റെ നേതൃത്വത്തിൽ ജൂൺ 29-ന് ദുബായ് ബാഡ്മിന്റൺ സ്‌പോർട്സ് അക്കാദമിയിൽ ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവർക്കരണ ക്യാമ്പും സംഘടിപ്പിച്ചു. “കായിക വിനോദത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക”എന്ന സന്ദേശം മുന്നോട്ട് വെച്ചാണ് അഹല്യ ആശുപത്രി ഗ്രൂപ്പിന്റെയും ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയുടെയും സഹകരണത്തോടെയാണ് ടൂർണമെന്റും, ക്യാമ്പും സംഘടിപ്പിച്ചത്. കായിക പ്രേമികളുടെയും, വിവിധ എമിറേറ്റ്സുകളിൽനിന്നുള്ള മത്സരാർത്ഥികളുടെയും പങ്കാളിതത്തിലൂടെ പരിപാടികൾ ശ്രദ്ധേയമായി. ടൂർമെന്റിൽ ജിതിൻ & മസൂദ് സഖ്യം ഒന്നാം സ്ഥാനവും, ആന്റോ & നൗഷാദ് സഖ്യം രണ്ടാം സ്ഥാനവും കരസ്തമാക്കി. സംഘടനാ പ്രസിഡണ്ട് അനൂപ് അനിൽദേവൻ, സിക്രട്ടറി സുനിൽ ആലുങ്ങൽ, Dr: കൃഷ്ണദാസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. ട്രഷർ: രശ്മി രാജേഷ്, ഭാരവാഹികളായ, സാജിദ്, ഷഹീർ, ഷാജു പഴയാറ്റിൽ സുധീഷ് , അനിൽ അരങ്ങത്ത്,അസി ചന്ദ്രൻ ടൂർണമെന്റ് കൺവീനവർ സൈഫുദീൻ, തുടങ്ങിയവർ വേദിയിൽ സന്നിഹിരായിരുന്നു.