ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിൻ്റെ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ ജൂൺ 27 നു ഓർമ ദൈര വില്ലയിൽ നടന്നു. വിവിധ സെന്ററുകളിൽ നിന്നുമായി തിരഞ്ഞെടുത്ത 37 കുട്ടികളാണ് സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി ചാപ്റ്റർ തലത്തിൽ മത്സരിച്ചത്. ഇവിടെനിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് വിജയികൾ ആയി എത്തുന്നവരാണ് ആഗോളതലത്തിൽ മത്സരിക്കുക. ഒ.സി.സുജിത്,എം.ഒ രഘുനാഥ്, അനീഷ എന്നിവരാണ് ചാപ്റ്റർതല മത്സരങ്ങളുടെ ജഡ്ജസ് ആയി എത്തിച്ചേർന്നത്. കൂടാതെ മത്സരങ്ങളുടെ മേഖലാതലം ജഡ്ജ് ആയിരുന്ന ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ അഥിതി ആയി എത്തിയിട്ടുണ്ടായിരുന്നു .ചെയർമാൻ വിനോദ് നമ്പ്യാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷത വഹിച്ചു . മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ ഒർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അപ്പോളോ ഗ്രൂപ്പ് ബിസിനസ്സ് ഡെവലപ്മന്റ്റ് മേനേജേർസ് ആയ അനസ്.എം.ഷെരീഫ്, രാജേഷ് തൽരെജ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .അക്കാഡമിക് കോഓർഡിനേറ്റർ സ്വപ്ന സജി, കോർഡിനേറ്റേഴ്‌സ്, ജോയിന്റ് കോർഡിനേറ്റേഴ്‌സ്, മറ്റു ഭാരവാഹികൾ, ടീച്ചേർസ്, രക്ഷിതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ കൺവീനർ ഫിറോസിയ സ്വാഗതവും നോൺ അക്കാഡമിക് കോഓർഡിനേറ്റർ സ്മിത മേനോൻ നന്ദിയും രേഖപ്പെടുത്തി.