• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home GCC

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

July 11, 2025
in GCC, Gulf, Kerala, NEWS, UAE
A A
പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍
26
VIEWS

കേരളം :ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ പ്രവാസികളുടെ കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരണം. സഹകരണ മേഖല മുന്നോട്ടുവയ്ക്കുന്ന വലിയ സാധ്യത പ്രവാസികള്‍ ഉപയോഗപ്പെടുത്തണം. വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന വനിതാ മിത്ര പദ്ധതി പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ തുടങ്ങുന്നതിന് തിരികെ എത്തിയ പ്രവാസി വനിതകള്‍ മുന്നോട്ടു വരണം. വിദേശത്തെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്സ് നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം) പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളില്‍ വിദേശ പ്രവര്‍ത്തി പരിചയമുള്ള തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തൊഴില്‍ദാതാക്കളും തിരികെയെത്തിയ പ്രവാസികളും ഈ പദ്ധതി പ്രയോജനപ്പെടുത്തണം. പ്രവാസികളുമായി ബന്ധപ്പെട്ടതും പ്രവാസികള്‍ക്കുകൂടി പ്രയോജനപ്പെടുന്നതുമായ വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും സംവിധാനങ്ങളുടേയും ഏകോപനത്തിനായുളള കൂട്ടായ്മയായി പ്രവാസി മിഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്കായി നടപ്പു സാമ്പത്തികവര്‍ഷം നോര്‍ക്ക റൂട്ട്‌സ് 20 ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 125.15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പദ്ധതി അവതരണം നടത്തിയ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി പറഞ്ഞു. പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് താഴെത്തട്ടില്‍ നടത്തുന്ന അവബോധ പരിപാടികള്‍ക്ക് പ്രവാസി സംഘടനകളുടെ സഹായം ആവശ്യമാണ്. ഈ സാമ്പത്തികവര്‍ഷം 30 ലോണ്‍ മേളകള്‍, 14 പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കായി ആകെ 44 പരിപാടികള്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. 10 പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. തിരികെ എത്തിയ പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം, തിരികെ എത്തിയ പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം, സംരംഭങ്ങളില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രധാന്യം നല്‍കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി. സജീവ് തൈക്കാട്, നോര്‍ക്ക റൂട്ട്‌സ് ഫിനാന്‍സ് മാനേജര്‍ വി. ദേവരാജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. മണി തുടങ്ങിയവര്‍ പങ്കെടുത്തു.

Share4SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

3 years ago
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025