ദുബായ് :പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ പാർക്ക് ഗ്രൂപ്പ്, യു.എ.ഇയിലെ പുതിയ ഓഫീസ് ദുബായിൽ ആരംഭിച്ചു. മേഖലയിലെ വളർച്ചയുംസഹകരണങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ്, ഇൻവെസ്റ്റർമാരും ഉപഭോക്തക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാര വികസനത്തിനും വേണ്ടിയിട്ടുള്ളതാണ് പുതിയ സേവന കേന്ദ്രമെന്നനിലയിൽ പ്രവർത്തനം ആരംഭിച്ചത്.

ഇതോടൊപ്പം, അജ്മാൻ ക്രീക്ക് ടവേഴ്സ് എന്ന പ്രോജക്ട് ആദ്യമായി ദുബായ് മാർക്കറ്റിൽ അവതരിപ്പിച്ചതായും പാർക്ക് ഗ്രൂപ്പ് അറിയിച്ചു. ജി.ജെ പ്രോപ്പർട്ടീസ് വികസിപ്പിക്കുന്ന ഈ വാട്ടർഫ്രണ്ട് പ്രോജക്ട്, 750 മുതൽ തുടങ്ങുന്ന കാമ്പറ്റിറ്റീവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.പാർക്ക് ഗ്രൂപ്പ് ഈ പ്രോജക്ടിന്റെ എക്സ്ക്ലൂസീവ് മാർക്കറ്റിംഗ് പങ്കാളിയായി നിയമിച്ചിരിക്കുകയാണ്.“അജ്മാനും ദുബായും തമ്മിലുള്ള വിപണികളിൽ മൂല്യവർദ്ധിതിയുണ്ടാക്കുന്ന ഒരു പദ്ധതിയാണ് ഇതെന്ന് പാർക്ക് ഗ്രൂപ്പിന്റെ സി.ഒ.ഒ മുഹമ്മദ് സഈദ് മിർസ അഭിപ്രായപ്പെട്ടു.

പദ്ധതിക്ക് ആറ് വർഷത്തെ സൗകര്യപ്രദമായ പേയ്‌മെന്റ് പ്ലാനും, മനോഹരമായ ലൊക്കേഷനും അടങ്ങിയിരിക്കുന്നതിനാൽ, ഇത് യുഎഇയിലെ ഏറ്റവും ആകർഷകമായ പ്രോജക്ടുകളിലൊന്നായി മാറാനാണ് സാധ്യത.കൂടുതൽ വിവരങ്ങൾക്ക്: ഈ നമ്പറിലോ +971 54 33 99 005,www.parkgroup.ae മെയിൽ ഐഡി വഴിയോ ബന്ധപ്പെടാവുന്നതാണ് .