• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025
in Dubai, NEWS, UAE
A A
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ
25
VIEWS

ദുബായ് : ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഹരിതവൽക്കരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി 190 മില്യൺ ദിർഹമിന്റെ പദ്ധതികൾ നടപ്പാക്കി. 3 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പദ്ധതികൾ നടപ്പാക്കിയത്.ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ ഖൈൽ റോഡിന്റെ ജങ്ഷൻ, ട്രിപ്പോളി സ്ട്രീറ്റുമായുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെ ജങ്ഷൻ, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായുള്ള ജംഗ്ഷനിൽ നിന്ന് അൽ മിനാ റോഡിലേക്കുള്ള ശൈഖ് റാഷിദ് സ്ട്രീറ്റ്, 7-ാമത് ഇന്റർചേഞ്ചിൽ നിന്ന് ശൈഖ് സായിദ് റോഡ് (അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പ്രവേശന കവാടം), അൽ അമർദി സ്ട്രീറ്റുമായുള്ള ജങ്ഷനിലെ അൽ ഖവാനീജ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ലാൻഡ്‌സ്കേപ്പിംഗ് പ്രവർത്തനങ്ങൾ നടത്തിയത്.
300,000ത്തിലധികം വൃക്ഷ തൈകളാണ് ഇക്കാലയളവിൽ മുനീസിപ്പാലിറ്റി നട്ടു പിടിപ്പിച്ചത്. കൂടാതെ 222,500 ചതുരശ്ര മീറ്റർ പ്രദേശത്ത് പുൽത്തകിടികളും പൂക്കളും വച്ചുപിടിപ്പിച്ചു. ഭൂഗർഭ-സ്മാർട്ട്, സുസ്ഥിര ജലസേചന സംവിധാനങ്ങൾ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ റിമോട്ട് കൺട്രോൾ നെറ്റ്‌വർക്കുകളുമായി ഈ സംവിധാനങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.
കോറിസിയ, വാഷിംഗ്ടോണിയ, റോയൽ പോയിൻസിയാന, മില്ലിംഗ്ടോണിയ, ആൽബിസിയ, ബൊഗൈൻവില്ല എന്നിവയുൾപ്പെടെയുള്ള അലങ്കാര ഇനങ്ങൾക്കൊപ്പം സിദ്ർ, ഗാഫ്, വേപ്പ് തുടങ്ങിയ നാടൻ മരങ്ങളും പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബൈയുടെ നഗര സൗന്ദര്യം വർധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ആകർഷണീയത മെച്ചപ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ലാൻഡ്‌സ്കേപ്പിംഗ് പദ്ധതികളെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയരക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലീത്ത പറഞ്ഞു.
2024ൽ മാത്രം പ്രതിദിനം ശരാശരി 600 പുതിയ മരങ്ങൾ എന്ന തോതിൽ മുനിസിപ്പാലിറ്റി 216,500 മരങ്ങൾ നട്ടു പിടിപ്പിച്ചു. 2023ൽ 234 ഹെക്ടറായിരുന്ന ഹരിത ഇടങ്ങളുടെ ആകെ വിസ്തീർണ്ണം 2024ൽ 391.5 ഹെക്ടറായി വർധിച്ചു.

Share4SendShareTweet3

Related Posts

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025

Recommended

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

3 months ago
അൽ ദയ -അൽ റാംസ് പാതയിൽ പുതിയ സ്പീഡ് റഡാർ സ്ഥാപിച്ചു

അൽ ദയ -അൽ റാംസ് പാതയിൽ പുതിയ സ്പീഡ് റഡാർ സ്ഥാപിച്ചു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025