ദുബായ് : ദുബായ് ഏമറേറ്റിലെ ഗതാഗതം കൂടുതൽ സുഗകരമാക്കുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നടപ്പാക്കുന്ന റോഡ് ഗതാഗത നവീകരണ പദ്ധതിയായ ദുബൈ ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റ് – ഷെയ്ഖ് സായിദ് റോഡിലേക്ക് (സ്ട്രീറ്റ് 13) പോകുന്ന വഴി – ജൂലൈ 20ന് പൂര്‍ത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി, നിലവിൽ സ്റ്റോപ്പ്‌ടോൾഡ് എക്സിറ്റായിരുന്ന ഭാഗം ഫ്രീ-ഫ്ലോ ഗതാഗതമാർഗ്ഗമായി മാറ്റുന്നതാണ്. പുതിയതായി ഒരു ആക്സലറേഷൻ ലെയിൻ ഉൾപ്പെടുത്തി ഓദ് മെത്തയും ഷെയ്ഖ് റാശിദ് റോഡുമായി ബന്ധിപ്പിക്കുന്നതോടെ വാഹന ഗതാഗതം കൂടുതൽ ലളിതമാകും . കൂടാതെ, അൽ റിയാദ് സ്ട്രീറ്റിൽ നിന്നുള്ള വാഹനങ്ങൾക്കായി സേവന റോഡിന്റെ അകലം ഒരു ലെയിനിൽ നിന്ന് രണ്ടായി വിപുലീകരിച്ചിട്ടുണ്ട്ഏകദേശം 500 മീറ്റർ ദൈർഘ്യത്തിലാണ് ഇത് .പദ്ധതി പൂര്‍ത്തിയായാൽ, ഈ റൂട്ടിൽ മണിക്കൂറിൽ 3,000 വാഹനങ്ങൾ വരെ യാത്ര ചെയ്യാൻ കഴിയും. ഇതോടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും, വെയിറ്റിങ് ടൈം 50% വരെ കുറയുകയും ചെയ്യും.ദുബൈയുടെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും, സുരക്ഷ ഉറപ്പാക്കാനും, സ്മാർട്ട്, സുസ്ഥിര ഗതാഗത സംവിധാനത്തിനായി നടത്തുന്ന ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് ഈ നവീകരണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ മേഖലകൾ എന്നിവയുള്ള ദുബൈ ഹെൽത്ത്‌കെയർ സിറ്റി, ഓദ് മെത്ത തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ ഗുണം ചെയ്യും.

ഇതിന് മുമ്പ്, ഉം ഹുറൈർ – ഓദ് മെത്ത ഏരിയകളിലായുള്ള എക്‌സിറ്റ് എൻട്രി ഭാഗങ്ങൾ മെച്ചപ്പെടുത്താനും മറ്റ് റോഡുകൾ വിപുലീകരിക്കാനും ആർടിഎ നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ പീക്ക് മണിക്കൂറുകളിൽ ഗതാഗതക്കുരുക്ക് 40% വരെ കുറയ്ക്കാൻ കഴിഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നവീകരണത്തോടെ, ദുബൈയിലെ ഗതാഗത നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുമെന്നാണ് ആർടിഎപ്രതീക്ഷിക്കുന്നത്.