• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Kerala

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
in Kerala, NEWS, Politics
A A
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച
35
VIEWS

കേരളം :മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും.ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി ഭവനിൽ പതാക താഴ്ത്തി കെട്ടും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്.

1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

Share6SendShareTweet4

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

4 weeks ago
യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം

യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025