അബുദാബി : കുറഞ്ഞ നിരക്കിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കൺസ്പ്റ്റ് ഷോപ്പ് – ലോട്ട് യുഎഇയിൽ വിപുലമാക്കി ലുലു. ജിസിസിയിലെ 22ആമത്തെ ലോട്ട് സ്റ്റോർ അബുദാബി മസ്യാദ് മാളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നത്. മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.യുഎഇയിലെ 9ആമത്തേതും അബുദാബിയിലെ 5ആമത്തേയും ലോട്ട് സ്റ്റോറാണ് മസ്യാദ് മാളിലേത്. 20,000 സ്ക്വയർ ഫീറ്റിലുള്ള ലോട്ടിൽ കൂടുതൽ ഉത്പന്നങ്ങൾക്കും 19 ദിർഹത്തിൽ താഴെയാണ് വില. വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്.ലുലു സിഇഒ സെയ്ഫി രൂപാവാല, ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഒഒ ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി. ഐ, ലുലു ഇൻറർനാഷ്ണൽ ഹോൾഡിങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ലുലു അബുദാബി ആൻഡ് അൽദഫ്ര റീജിയണൽ ഡയറക്ടർ അബൂബ്ബക്കർ ടി.പി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.