ദുബായ് :ഷാർജ- ദുബായ് സർവകലാശാല ആർട്സ് ട്രെയിനിങ്ങ് സെന്റർ പ്രസിദ്ധീകരിക്കുന്ന മലയാളം ചെറുകഥാസമാഹാരമായ കൈയൊപ്പിലേയ്ക്ക് പ്രവാസി മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു. നേരത്തെ എവിടെയും പ്രസിദ്ധീകരിക്കാത്ത മൌലിക സൃഷ്ടികൾ sarvakalasaladubai@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഇൌ മാസം (ഒാഗസ്റ്റ്) 30 നുള്ളിൽ അയക്കണം. തിരഞ്ഞെടുക്കുന്ന കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തുക. നവംബർ ആദ്യവാരം നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്- 050218521.