ദുബായ്:ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ഉംമ് സുഖൈം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നാല് ലൈനുള്ള 800 മീറ്റർ നീളമുള്ള ടണൽ ഉദ്ഘാടനം ചെയ്തു. അൽ ഖൈൽ റോഡും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും തമ്മിലുള്ള ഭാഗത്താണ് ടണൽ നിർമ്മിച്ചത്.ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയ്‌ക്കിടയിലെ ബന്ധം മെച്ചപ്പെടും .യാത്രാസമയത്തിൽ 61% കുറവ് ഉണ്ടാകും . 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റായിട്ടാണ് യാത്രാസമയം കുറയുക . ഇരുദിശകളിലായി മണിക്കൂറിൽ 16,000 വാഹനങ്ങളുടെ ഗതാഗത ശേഷി ഉണ്ട് .

അൽ ബർഷ സൗത്ത്, ദുബൈ ഹിൽസ്, അർജാൻ, സയൻസ് പാർക്ക് എന്നിവ ഉൾപ്പെടെ 10 ലക്ഷം ആളുകൾക്ക് ആണ് ഈ പുതിയ പദ്ധതിയുട ഗുണ ലഭിക്കുകയെന്ന് RTA ചെയർമാൻ മാതർ അൽ തയ്യർ പറഞ്ഞു: “ഇത് ദുബായിലെ കിഴക്ക്-പടിഞ്ഞാറൻ റോഡ് വികസനത്തിൽ പ്രധാനപ്പെട്ടൊരു ഭാഗമാണെന്നും . പുതിയ ടെക്‌നോളജികൾ ഉപയോഗിച്ച് ഡ്രോൺ, എഐ എന്നിവ വഴി ടണൽ നിർമാണം നിരീക്ഷിക്കുകയും കാര്യക്ഷമത 40% വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും RTA ചെയർമാൻ മാതർ അൽ തയ്യർ അറിയിച്ചു

.”2013, 2020-ലെ പദ്ധതികളുടെയും തുടർച്ചയായി ഈ ടണൽ നിർമ്മാണം നടക്കുന്നതാണ്. ദുബായിലെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് ശക്തമായ ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു.