• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ

August 7, 2025
in Dubai, NEWS, UAE
A A
ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യുഎഇ
25
VIEWS

ദുബായ് :യുഎഇയിൽ ഒരുദിവസം കഴിയുന്തോറും ചൂട് കൂടുകയാണ് . കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.ഓഗസ്റ്റ് 20 വരെ സമാനസ്ഥിതി തുടരാനാണ് സാധ്യത .2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത് മറികടന്നതായിട്ടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താപനിലയിൽ വർധനവുണ്ടാകുന്നു എന്നതിന്റെ സൂചനയാണിത്.അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഈ താപനില വർധനക്കിടയിലും കിഴക്കൻ മലയോരപ്രദേശങ്ങളിലും തെക്കൻ മേഖലകളിലും മേഘരൂപീകരണം നടക്കുന്നുണ്ട്. ഇത് പലപ്പോഴും ഉച്ചകഴിഞ്ഞ് മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും കാരണമാകാറുണ്ട്. ഈർപ്പം കൂടുതലായതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും ചൂടും ഉഷ്ണവും വർധിക്കുന്നതായി അനുഭവപ്പെടാം.

ഈ മാസത്തെ ശരാശരി താപനില 34.7°സെൽഷ്യസിനും 36.5°സെൽഷ്യസിനും ഇടയിലാണ്. ഏറ്റവും ഉയർന്ന താപനില 40.9°സെൽഷ്യസിനും 43.2°സെൽഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 29.3°സെൽഷ്യസിനും 31°സെൽഷ്യസിനും ഇടയിലായിരിക്കും. 2013-ൽ ജബൽ മേബ്രയിൽ രേഖപ്പെടുത്തിയ 16.1°സെൽഷ്യസ് ആണ് ഓഗസ്റ്റിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മണിക്കൂറിൽ 127.8 കി.മീ. വേഗത്തിൽ കാറ്റടിച്ചതായി 2023ൽ അൽ ഹയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈർപ്പമുള്ളതും ചൂടുകൂടിയതുമായ കാലാവസ്ഥയാണ് ഓഗസ്റ്റ് മാസത്തിൽ പൊതുവായി യുഎഇയിൽ അനുഭവപ്പെടുന്നത്.

Share4SendShareTweet3

Related Posts

ബുർജീൽ ഹോൾഡിങ്സ് രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി

ബുർജീൽ ഹോൾഡിങ്സ് രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി

August 7, 2025
ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി

ദുബായിൽ ഡ്രൈവറുടെ വാഹനം പിടിച്ചെടുത്ത് 50,000 ദിർഹം പിഴ ചുമത്തി

August 6, 2025
ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

ദുബായ് അൽ ബർഷ സൗത്തിലേയും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുമുള്ള പ്രവേശന കവാടങ്ങൾ അടച്ചു

August 6, 2025
യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

August 6, 2025
ദുബായിൽ സാമൂഹിക നന്മയ്ക്കായി “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” ടീമും ജിഡിആർഎഫ് എയും

ദുബായിൽ സാമൂഹിക നന്മയ്ക്കായി “താങ്ക്യൂ ഫോർ യുവർ ഗിവിംഗ്” ടീമും ജിഡിആർഎഫ് എയും

August 6, 2025
അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

അപകടം വിളിച്ച് വരുത്തി ഇ-സ്‌കൂട്ടർ യാത്രക്കാർ

August 5, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025