ദുബായ് :കേരളത്തിന്റെ തനത് പൈതൃകവും, സമ്പന്നമായ കലാരൂപങ്ങളും, പാരമ്പര്യങ്ങളും UAE യെ പരിചയപെടുത്താനായി കേരളത്തിലെ പ്രശസ്തമായ അത്തച്ചമയ ഘോഷയാത്ര ആദ്യമായി പ്രവാസലോകത്തേക്ക് പുനസൃഷ്ടിക്കുകയാണ്. തൃശ്ശൂർ പൂരം ആദ്യമായി പ്രവാസ ലോകത്തേക്ക് എത്തിച്ച തൃശ്ശൂരിന്റെ സ്നേഹ കൂട്ടായ്മയായ മ്മടെതൃശ്ശൂർ, UAE യിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സംഘടനകളിലൊന്നായ അബുദാബിമലയാളി സമാജം എന്നീ പ്രമുഖ സംഘടനകളും, Equity Plus -ഉം കൂടിചേർന്നാണ് അത്തച്ഛമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഇക്കഴിഞ്ഞ ശനിയാഴ്ച അബുദാബി മലയാളീ അസോസിയേഷൻ ഹാളിൽ വച്ചു സംഘാടക സംഘടനകളുടെ ഭാരവാഹികളുടെയും അതിഥികളുടെയും സാനിധ്യത്തിൽ നടന്നു. ആഗസ്റ്റ് 24-ന് അബുദാബി Madinat Zayed Shopping Center-ൽ സംഘടിപ്പിക്കുന്ന ഈ വർണാഭമായ ആഘോഷം, കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന പ്രശസ്തമായ അത്തച്ചമയ ഘോഷയാത്രയുടെ തിളക്കവും, ആവേശവും ഒട്ടും, ചോർന്ന് പോകാതെ പുതിയ തലമുറയിലേക്ക് പകർന്ന് നൽകുക എന്നത് കൂടിയാണ് നമ്മുടെ ലക്ഷ്യം. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനും, ഓണത്തിന്റെ സ്നേഹവും ഐക്യവും ദൃഢപ്പെടുത്താനും ഈ ആഘോഷം സാധ്യമാക്കുമെന്ന കാര്യത്തിൽ സംശയമില്ല എന്ന് അബുദാബി മലയാളീ അസോസിയേഷൻ അധ്യക്ഷൻ സലിം ചിറക്കൽ പ്രകാശനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. വർണശബള കലാപരിപാടികൾ, കഥകളി തിറ, ശിങ്കാരിമേളം, പുലികളി ചെണ്ടമേളം, അമ്മൻ കുടം, സംഗീതനിശ, തുടങ്ങി കേരള സംസ്കാരത്തിന്റെ സമ്പൂർണ പ്രതീകങ്ങളായ മറ്റ് കലാരൂപങ്ങളും ഒന്നിച്ചു ചേരുന്നു. കൂടാതെ തിവാതിരകളി മത്സരം, വിവിധ കലാമത്സരങ്ങൾ എന്നിവയും അരങ്ങേറും.
ഒരുമയുടെ താളത്തിലൂടെ പ്രവാസികൾക്ക് ഓണം ഒത്തുചേരലിന്റെ ഉത്സവമെന്ന ആശയം അർത്ഥപൂർണ്ണമാക്കുവാൻ ശ്രമിക്കുകയാണ് സംഘാടകർ. “ഓണം ഒരു ഉത്സവമല്ല ഒരു അനുഭവമാണ്” എന്ന ആഴമുള്ള സന്ദേശം ഉയർത്തിപ്പിടിച്ച്, ഓരോ മലയാളിയുടെയും ഹൃദയത്തിൽ തണലാകുന്ന ഈ മഹാ ഘോഷയാത്ര, പ്രവാസ ഓണാഘോഷങ്ങൾക്ക് ചരിത്രപരമായ തുടക്കമാവുമെന്നും ഒപ്പം അബുദാബി മലയാളീ സമാജവും മ്മടെ തൃശ്ശൂരും ചേർന്നുള്ള ഒരുപാട് സംരംഭങ്ങൾക്ക് ഇതൊരു തുടക്കമാവുമെന്നും മ്മടെ തൃശൂർ പ്രസിഡണ്ട് അനൂപ് അനിൽദേവൻ അറിയിച്ചു.
അഞ്ചര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള അബുദാബി മലയാളി സമാജം താരതമ്യേന തുടക്കാരെങ്കിലും പൂരം പുനഃസൃഷ്ടിച്ചു ആവേശം സൃഷ്ടിച്ച മ്മടെ തൃശൂരുമായി ചേർന്ന് ഒരിക്കൽകൂടി പുതിയൊരു ആശയവുമായി വീണ്ടും ചരിത്രം നിർമിക്കാനൊരുങ്ങുകയാണെന്ന് ഇക്വിറ്റി പ്ലസ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള അഭിപ്രയപ്പെട്ടു. സമാജം ഹാളിൽ നടന്ന പ്രകാശനത്തിൽ ADMS ന്റെ കീഴിലുള്ള 12 സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു. ശ്രീ സലിം ചിറക്കൽ , അബുദാബി മലയാളി സമാജം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രെട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ല്സ് പ്രതിനിധി ജൂബി കുരുവിള, അബുദാബി മലയാളി സമാജം ഭാരവാഹികളായ T M Nizar – Vice President , Yazir Arafat – Treasurer, B Yesusheelan – Chairman Co-ordination Committee , ജാസിർ സലിം – Arts Secretary, അസി ചന്ദ്രൻ – മ്മടെ തൃശൂർ ഇവന്റസ് ഹെഡ് ദീപേഷ് – പ്രോഗ്രാം കൺവീനർ, രഞ്ജിത് – പ്രോഗ്രാം കൺവീനർ എന്നിവരും സംസാരിച്ചു