ദുബായ് : ഫോണിലൂടെയുള്ള പ്രചാരണ പരിപാടികൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമായിരിക്കണമെന്നു ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ). അനുമതി ഇല്ലാതെ പരസ്യങ്ങൾ അയയ്ക്കുന്നതിനും വിലക്കുണ്ട്. അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ ടെലിഫോൺ വഴി പ്രമോഷൻ പാടില്ല.പ്രമോഷനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ തടയാൻ ഇത്തിസലാത്ത്, ഡു ഉപയോക്താക്കൾക്ക് 7726 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കാം. ധനവിനിമയ സ്ഥാപനങ്ങളുടെ സന്ദേശങ്ങൾ തടയാൻ 7726 ലേക്ക് ബി ബാങ്കിങ് (B Banking) എന്ന് അയച്ചാൽ മതി. വിനോദ മേഖലയിലെ സന്ദേശങ്ങൾ ഒഴിവാക്കാൻ ബി ടൂറിസം (B Tourism) എന്ന് അയയ്ക്കുക.ഇതേ പ്രകാരം B എന്നെഴുതി ചാരിറ്റി, എജ്യുക്കേഷൻ, റീടെയ്ൽസ്, ഹെൽത്ത് എന്നെഴുതി വിട്ടാൽ ഈ മേഖലയിൽ നിന്നുള്ള എല്ലാ പരസ്യങ്ങളും എസ്എംഎസ് ആയി വരുന്നത് തടയും. അതേസമയം, പ്രമോഷൻ സന്ദേശങ്ങൾ തുടരണം എന്നുള്ള ഇത്തിസലാത്ത് ഉപയോക്താക്കൾ 7726ലേക്ക് U eand എന്നും ഡൂ ഉപയോക്താക്കൾ U dupromo എന്നും വിർജിൻ ഉപയോക്തക്കൾ U AD – Virgin എന്നും എസ്എംഎസ് അയയ്ക്കണം. വിലക്കിയ ശേഷവും പരസ്യ സന്ദേശങ്ങൾ ലഭിച്ചാൽ അതോറിറ്റിയിൽ പരാതിപ്പെടാം. ഒരിക്കൽ വിലക്കിയ പരസ്യങ്ങൾ പിന്നീട് ആവശ്യമെങ്കിൽ തുടരാനും സാധിക്കും.