• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി

August 16, 2025
in Dubai, India, NEWS, UAE
A A
ദുബായിലെ ബുർജ് ഖലീഫ ത്രിവർണ ശോഭയിൽ തിളങ്ങി
25
VIEWS

ദുബായ് : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരോടൊപ്പം ചേർന്ന് ത്രിദിനവർണത്തിൽ ചമഞ്ഞൊരുങ്ങി ദുബായിലെ ബുർജ് ഖലീഫയും താരമായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം ദുബായ് നഗരഹൃദയമായ ഷെയ്ഖ് സായിദ് റോഡിനരികിൽ ത്രിവർണങ്ങളിൽ പ്രകാശിച്ചു.ഇന്ത്യയോടും ഇവിടുത്തെ പ്രവാസികളോടുമുള്ള യുഎഇയുടെ ആദരവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു ഈ ദീപക്കാഴ്ച. വെള്ളിയാഴ്ച രാത്രിയാണ് ബുർജ് ഖലീഫ കേസരി, വെള്ള, പച്ച നിറങ്ങളിൽ തിളങ്ങിയത്. ഇത് കാണാൻ ദുബായിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ തടിച്ചുകൂടി.സ്വന്തം രാജ്യത്തോടുള്ള സ്നേഹം വിളിച്ചറിയിച്ച് അവർ മുദ്രാവാക്യങ്ങൾ വിളിക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. മൊബൈലിൽ ഈ ദൃശ്യങ്ങൾ പകർത്തി പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യൻ ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ പ്രകാശിക്കുന്ന ഒരു വിഡിയോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു: “ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ കെട്ടിടത്തിൽ ത്രിവർണ പതാക തിളങ്ങിയത് യുഎഇയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അഭിമാനിക്കാവുന്ന നിമിഷമാണ്.

ബുർജ് ഖലീഫയിലെ ഈ ആഘോഷത്തിന് പിന്നാലെ യുഎഇയിലെ വിവിധ ഇന്ത്യൻ മിഷനുകളും സംഘടനകളും കമ്പനികളും പലതരം പരിപാടികൾ സംഘടിപ്പിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന പതാക ഉയർത്തൽ ചടങ്ങിന് സ്ഥാനപതിയും കോൺസൽ ജനറലും യഥാക്രമം നേതൃത്വം നൽകി വിവിധ പ്രായക്കാരായ ഇന്ത്യക്കാർ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും അരങ്ങേറി. ഇങ്ങനെയൊരു കാഴ്ച ഒരുക്കിയതിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.

Share4SendShareTweet3

Related Posts

ടോൾ സമയത്തിലും തുകയിലും മാറ്റം വരുത്തി

ടോൾ സമയത്തിലും തുകയിലും മാറ്റം വരുത്തി

August 16, 2025
ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദുബായിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2025
വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

വിരമിക്കാൻ ഒരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീ‍ർ

August 16, 2025
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി’; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

August 14, 2025
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും; വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

August 14, 2025
പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് :പദ്ധതിയുമായി നോർക്ക

August 14, 2025

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

യുഎഇയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം: ആളപായമില്ല

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025