• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Entertainment

അമ്മ’ ഇനി പെണ്‍കരുത്തില്‍ മുന്നേറും; തിരുത്തി കുറിച്ചത് 31 വര്‍ഷത്തെ ചരിത്രം

August 18, 2025
in Entertainment
A A
അമ്മ’ ഇനി പെണ്‍കരുത്തില്‍ മുന്നേറും; തിരുത്തി കുറിച്ചത് 31 വര്‍ഷത്തെ ചരിത്രം
25
VIEWS

കേരളം :താരസംഘടനയായ ‘അമ്മ’യുടെ 31 വര്‍ഷത്തെ ചരിത്രം തിരുത്തിയിരിക്കുന്നു. ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ സംഘടനയില്‍ കരുത്ത് തെളിയിച്ചത്. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി നടന്ന അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ 298 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 506 പേരാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്. ഇതില്‍ 233 വോട്ടര്‍മാര്‍ വനിതകളാണ്.ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. ജോ.സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും വിജയിച്ചു.
‘ അമ്മ ‘ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള വിവാദങ്ങളും ആരോപണങ്ങളുമാണ് ഉയര്‍ന്നിരുന്നത്. താരങ്ങള്‍ പരസ്പരം ചെളിവാരിയെറിയുന്ന തരത്തിലുള്ള ആരോപണങ്ങളും പരാതികളും ഉയര്‍ത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച നടി ശ്വേതാ മേനോനെതിരെ അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിച്ചുവെന്ന ആരോപണവുമായി പൊലീസ് കേസുവരെ ഉണ്ടായി.
ആരോപണ വിധേയരായവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജോയ് മാത്യു ഉയര്‍ത്തിയ ആവശ്യം തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരേയാണ് പ്രതിഷേധം കനത്തത്. വിവാദം കത്തിപ്പടര്‍ന്നതോടെ ബാബുരാജ് പത്രിക പിന്‍വലിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ ജഗദീഷ് അവസാനഘട്ടത്തില്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. ജോയ് മാത്യു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും നോമിനേഷന്‍ തള്ളിയതോടെ മത്സരരംഗത്തുനിന്നും പുറത്തായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തിനായി പത്രിക നല്‍കിയ നവ്യാ നായരും പത്രിക പിന്‍വലിക്കുകയായിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാനെത്തിയ കുക്കു പരമേശ്വരനെതിരെ ആരോപണവുമായി പൊന്നമ്മ ബാബു രംഗത്തെത്തിയതും, ശ്വേതാ മേനോനെതിരായി ഉണ്ടായ കേസും വിവാദമായി. ഉഷയ്ക്കെതിരെ മാലാ പാര്‍വതി ഉയര്‍ത്തിയ ആരോപണങ്ങളും താര സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളുടെ ഭാഗമായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയ ബാബുരാജ് പത്രിക പിന്‍വലിക്കാനിടയായ വിവാദങ്ങളുടെ തുടര്‍ച്ചയാണ് ശ്വേതാ മേനോനെതിരെ ഉണ്ടായ കേസെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മിലായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അംഗങ്ങളെ എത്തിക്കാനും വോട്ടുകള്‍ ചെയ്യിക്കാനും ശ്രമം നടത്തിയപ്പോള്‍ ഇരുന്നൂറ്റി എട്ട് അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തിയില്ല. യുവതാരങ്ങള്‍ അടക്കം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമാണ്.
മോഹന്‍ലാല്‍ വോട്ടു രേഖപ്പെടുത്താന്‍ രാവിലെ എത്തിയിരുന്നു. ചികില്‍സയിലായതിനാല്‍ മമ്മൂട്ടി വോട്ടെടുപ്പിന് എത്തിയിരുന്നില്ല. പുതിയ ഭരണസമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ വര്‍ഷമാണ് ‘അമ്മ’ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി സിദ്ദിഖും അടങ്ങുന്ന ഭരണ സമിതി ചുമതലയേറ്റത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും, സിദ്ദിഖ്, ബാബു രാജ് തുടങ്ങിയവര്‍ക്കെതിരെ സ്ത്രീപീഡന കേസുകള്‍ വന്നതും സംഘടനയെ പ്രതിരോധത്തിലാക്കി.ഇതോടെയാണ് ഭരണ സമിതി രാജിവെക്കുന്നതായും അഡ്ഹോക് കമ്മിറ്റിയുടെ കീഴില്‍ ‘അമ്മ’ സംഘടന മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസം നടന്ന ‘അമ്മ’ ജനറല്‍ ബോഡിയോഗത്തില്‍ വച്ച് അധ്യക്ഷനായി തുടരണമെന്ന അംഗങ്ങളുടെ അഭ്യര്‍ത്ഥന മോഹന്‍ലാല്‍ തള്ളി. തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികള്‍ വരട്ടേയെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും നിലപാട് കൈക്കൊണ്ടതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ തള്ളിക്കയറ്റമുണ്ടായത്.
ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആകട്ടെ എന്നായിരുന്നു സൂപ്പര്‍താരങ്ങളുടെ നിലപാട്. എന്നാല്‍ ഏകകണ്ഠമായൊരു തീരുമാനം കൈക്കൊള്ളാന്‍ അംഗങ്ങള്‍ക്കായില്ല. സംഘടനയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന ആരോപണം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ ‘അമ്മ’യെ നയിക്കാന്‍ വനിതാ മുഖങ്ങള്‍ വരുന്നു എന്നത് ഏറെ പ്രത്യേകതയാണ്. ആരോപണത്തില്‍ കടപുഴകിവീണ വന്‍മരങ്ങള്‍ക്ക് പകരം ഇനി രണ്ടുവര്‍ഷക്കാലം അമ്മയെ വനിതകള്‍ നയിക്കും.

Share4SendShareTweet3

Related Posts

സുമതി വളവ്’; തിയേറ്ററുകളില്‍ .ഗംഭീര പ്രേക്ഷകാഭിപ്രായം .പുതുതലമുറയുടെയും സ്വപ്നം 90കളിലെ സിനിമകൾ -തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

സുമതി വളവ്’; തിയേറ്ററുകളില്‍ .ഗംഭീര പ്രേക്ഷകാഭിപ്രായം .പുതുതലമുറയുടെയും സ്വപ്നം 90കളിലെ സിനിമകൾ -തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

August 1, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

June 21, 2025
പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

June 18, 2025
സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

June 17, 2025
രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

June 9, 2025

Recommended

സംസ്ഥാനത്തിന്റെ പുതിയ ഗവർണർനാളെ സത്യപ്രതിജ്ഞ ചെയ്യും

സംസ്ഥാനത്തിന്റെ പുതിയ ഗവർണർനാളെ സത്യപ്രതിജ്ഞ ചെയ്യും

8 months ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025