ദുബായ്: യുഎഇയിൽ നാളെ( 27) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എങ്കിലും കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും.വൈകുന്നേരത്തോടെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ എത്താനും മഴ പെയ്യാനും സാധ്യതയുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മൂടൽമഞ്ഞുമുണ്ടായേക്കാം. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും ചിലപ്പോൾ 40 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമായിരിക്കും, ഒമാൻ കടലിൽ നേരിയ തിരമാലകളാകും അനുഭവപ്പെടുക.