ഷാർജ ∙ യുഎഇയിൽ ദീർഘകാലം സാഹിത്യ -സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന കെ. എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും ഈ മാസം 31 ന് വൈകിട്ട് 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടക്കും.പ്രവാസി ബുക്സിന്റെ പ്രതിമാസ പുസ്തക ചർച്ചയിൽ ഇത്തവണ മനോജ് കോടിയത്തിന്റെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാ സമാഹാരങ്ങളാണ് ചർച്ച ചെയ്യുന്നത്. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.