ദുബായ് : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ ചുമത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യും.യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ 2 വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്കുണ്ട്. ഫെബ്രുവരിയിൽ ഖിസൈസിലുണ്ടായ അപകടത്തിൽ 5 കാറുകൾക്കും ഒരു ബ്യൂട്ടി സെന്ററിനും കേടുപാട് പറ്റിയിരുന്നു.