ദുബായ്: യു എ യിൽ ആദ്യമായി ഹൈസ്കൂൾ തലത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും കഴിഞ്ഞ ദിവസം ദുബായ് Hor Al Anz Library ഹാളിൽ വച്ച് നടന്നു. അക്കാഫ് ഇവന്റസ് ,GECBTA (Government Engineering College Barton Hill Alumni Association – UAE Chapter) സംയുക്‌തമായി പരിപാടി നടത്തും. 2025 ഒക്ടോബര് 19 നു ദുബായിലെ The Millennium School വച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് GECBTA ജനറൽ സെക്രട്ടറി ജോർജ് മോറിസ് വിശദീകരിച്ചു. മത്സരത്തിന്റെ നിയമാവലി, നടത്തുന്ന രീതി എന്നിവയെപ്പറ്റി ക്വിസ് മാസ്റ്റർ അലൻ അശോക് വിശദീകരിച്ചു. പ്രകാശന ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ യു എ യിലെ വിദ്യാർത്ഥി സമൂഹത്തിൽ ഒരു നിർണായക കാൽവെപ്പായിരിക്കും ഈ ക്വിസ് മത്സരമെന്നും കുട്ടികൾക്കിടയിൽ ഇത്തരം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിക്കുന്നത് വളരെ സ്വാഗതാർഹമാണെന്നും പറഞ്ഞു. സെക്രട്ടറി മനോജ് കെ വി, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് , ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ,അക്കാഫ് എക്സിക്യൂട്ടീവ് മെമ്പർ സിയാദ് സലാവുദ്ദീൻ, പ്രോഗ്രാം കൺവീനർ രാജീവ് ,GECBTA പ്രസിഡന്റ് ഫൈറൂസ്, ആശ സിയാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അക്കാഫ് gavels ക്ലബ് കുട്ടികളും ചടങ്ങിൽ സംബന്ധിച്ചു.