ദുബായ് :യുഎഇയിൽ (ഞായർ) ചന്ദ്ര ഗ്രഹണം ദൃശ്യമായി .സൗദിയിൽ പൂർണ്ണ ചന്ദ്രഗ്രഹണം മാണ് ദൃശ്യമായത് . ഏകദേശം 83 മിനിറ്റോളമാണ് സൗദിയുടെ ആകാശത്ത് ചന്ദ്രഗ്രഹണം നീണ്ടുനിന്നു . സൗദിക്ക് പുറമേ ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവയുടെ ചില ഭാഗങ്ങളിൽ ഗ്രഹണം പൂർണ്ണമായും ദൃശ്യമാകും. ഇത് സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണങ്ങളിലൊന്നായി.

ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആകാശപ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഒരു സമ്പൂർണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പൂർണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തുമുള്ള ആളുകൾക്ക് ദൃശ്യമായി. ഒപ്പം രക്തചന്ദ്രൻ രാജ്യമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ഒരു ചരിത്രപരമായ നിമിഷമായി.രാത്രി 8:58 ന്ന് ഗ്രഹണം സമയം ആരംഭിച്ചു, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂർണ്ണതയിലെത്തി.2022 ന് ശേഷം ഇന്ത്യയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണവും 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിരീക്ഷിക്കപ്പെടുന്ന ആദ്യ ചന്ദ്രഗ്രഹണവുമായിരുന്നു.സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, യാതൊരു സംരക്ഷണ ഉപകരണങ്ങളും ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം സുരക്ഷിതമായി കാണാൻ കഴിയുമായിരുന്നു. മാത്രമല്ല അൽപം ശ്രമിച്ചാൽ നല്ല ചിത്രങ്ങള്‍ പകർത്താനും കഴിയുമെന്നതിനാൽ എക്സ്, ഫെയ്സ്ബുക് അക്കൗണ്ടുകളിൽ റെഡ് മൂൺ ചിത്രങ്ങൾ ട്രെൻഡിങ്ങായി. 2018ൽ ആണ് ഇതിനുമുൻപ് രാജ്യത്തെല്ലായിടത്തും ദൃശ്യമായ ചന്ദ്രഗ്രഹണമുണ്ടായത്.
പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ പുരോഗതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശാസ്ത്രപ്രേമികളും സംഘടനകളും തത്സമയം സംപ്രേഷണം ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ മേഘാവൃതമായ ആകാശം കാഴ്ചയ്ക്ക് തടസമാ, യിഎന്നാൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികൾ സജ്ജീകരിച്ച ലൈവ് സ്ട്രീമുകൾ നിരാശ നികത്തി.

എന്താണ് ബ്ലഡ് മൂൺ?
ബ്ലഡ് മൂൺ എന്ന് പറയുന്നത്, പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുന്ന സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ്. ഈ സമയത്ത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ കൃത്യമായി വരും. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ചന്ദ്രനിലേക്ക് നേരിട്ട് എത്താതെ, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു.
റെയ്‌ലീ സ്കാറ്ററിങ്Rayleigh Scattering)
റെയ്‌ലീ സ്കാറ്ററിങ് (Rayleigh Scattering) എന്ന പ്രതിഭാസമാണ് ഇതിനു കാരം. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അതിലെ തരംഗദൈർഘ്യം കുറഞ്ഞ നീലയും വയലറ്റും പോലുള്ള നിറങ്ങൾ അന്തരീക്ഷത്തിലെ തന്മാത്രകളിൽ തട്ടി ചിതറിപ്പോകുന്നു. എന്നാൽ, തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ്, ഓറഞ്ച് നിറങ്ങൾ അധികം ചിതറിപ്പോകാതെ നേരെ മുന്നോട്ട് സഞ്ചരിക്കും. ചുവപ്പ് നിറത്തിലുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ വളഞ്ഞ്, ചന്ദ്രനിൽ പതിക്കുന്നു. അങ്ങനെയാണ് ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത്.
ഒരു ഉദാഹരണത്തിന്, സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ആകാശം ചുവപ്പ് നിറത്തിൽ കാണുന്നതും ഇതേ റെയ്‌ലീ സ്കാറ്ററിങ് കാരണമാണ്. സൂര്യരശ്മികൾ തിരശ്ചീനമായി ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ നീല വെളിച്ചം ചിതറിപ്പോകുകയും, ചുവപ്പ് നിറം നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും ചെയ്യുന്നു.ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷം ഒരു ലെൻസ് പോലെ പ്രവർത്തിച്ച്, സൂര്യരശ്മിയിലെ ചുവപ്പ് നിറത്തെ മാത്രം വളച്ചൊടിച്ച് ചന്ദ്രനിൽ എത്തിക്കുന്നു. അതാണ് ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിന്റെ ശാസ്ത്രീയ കാരണം