കൊടും വേനലിൽ പുറം ജോലിക്കാരുടെയും ബൈക്ക് ഡെലിവറി ജീവനക്കാരുടെയും മുഖത്ത് തണുത്തൊരു ചിരി വരുത്തി ഹോട്ട്പാക്ക് ഗ്രൂപ്പ്. ഹാപ്പിനെസ് പ്രോജക്റ്റിന്റെ ഭാഗമായി ഇഗ്ലൂവുമായി ചേർന്ന് നടത്തിയ ക്യാമ്പയിനിൽ യുഎഇയിലുടനീളം അയ്യായിരത്തിലധികം തൊഴിലാളികൾക്ക് ഐസ്‌ക്രീം വിതരണം ചെയ്തു.
“ബിസിനസ് വളർച്ച മാത്രമല്ല, സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് യഥാർത്ഥ വിജയം,” എന്ന് ഹോട്ട്പാക്ക് സി.ഇ.ഒ. പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. ചെറിയ കാരുണ്യ പ്രവർത്തനങ്ങളിലൂടെ തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തെ ആദരിക്കുന്ന ശ്രമമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു