ലോക വിനോദസഞ്ചാര മാപ്പിൽ മുൻപന്തിയിൽ നിൽക്കുന്ന ദുബായ്, ടൂറിസ്റ്റ് ട്രാൻസ്പോർട്ട് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യും ഡിപ്പാർട്മെന്റ് ഓഫ് എക്കണോമി ആൻഡ് ടൂറിസവും ചേർന്ന് ടൂറിസ്റ്റ് ട്രാൻസ്പോർട്ട് നിയന്ത്രണത്തിനായി പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ പുറത്തിറക്കി. 2025ലെ അഡ്മിനിസ്ട്രേറ്റീവ് ഡെസിഷൻ നമ്പർ (97) പ്രകാരമാണ് ഇത് നടപ്പിലാക്കിയത്.പുതിയ നിയമം, ദുബായെ ആഗോള വിനോദസഞ്ചാര തലസ്ഥാനമായി കൂടുതൽ ശക്തിപ്പെടുത്തുക, ടൂറിസ്റ്റുകൾക്ക് മികച്ച നിലവാരത്തിലുള്ള സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്. അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ച് സേവനങ്ങൾ ക്രമീകരിക്കാനും മേഖലയെ കൂടുതൽ സുസ്ഥിരമാക്കാനുമാണ് തീരുമാനം.ടൂറിസ്റ്റ് ട്രാൻസ്പോർട്ട് മേഖല ദുബായുടെ സാമ്പത്തിക വളർച്ചയുടെ പ്രധാനസ്തംഭങ്ങളിൽ ഒന്നാണ്. പുതിയ നടപടികൾ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തമായ ഗുണനിലവാരങ്ങൾ സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ അനുഭവം കൂടുതൽ ആകർഷകമാക്കുകയും ചെയ്യും.
പുതിയ ചട്ടങ്ങൾ പ്രകാരം RTAയുടെ ഉത്തരവാദിത്വങ്ങൾ
- ടൂറിസ്റ്റ് ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾക്ക് അനുമതി നൽകൽ, പുതുക്കൽ.
- ടൂറിസ്റ്റ് വാഹനങ്ങളുടെ രജിസ്ട്രേഷനും പുതുക്കലും.
- ഡ്രൈവർമാർക്ക് പ്രൊഫഷണൽ ലൈസൻസ് അനുവദിക്കൽ.