ദുബൈ:ആപ്പിൾ പുറത്തിറക്കിയ പുതിയ എൻട്രി-ലെവൽ സ്മാർട്ട്വാച്ച് SE 3,‘ഓൾവേയ്‌സ്-ഓൺ’ ഡിസ്പ്ലേ, 5ജി കണക്റ്റിവിറ്റി, വേഗത്തിലുള്ള ചാർജിംഗ് സൗകര്യം എന്നിവയിലൂടെ ശ്രദ്ധ നേടുന്നു. യുഎഇയിൽ ഉപകരണം ഇപ്പോൾ പ്രീ-ഓർഡറിനായി ലഭ്യമാണ്. സെപ്റ്റംബർ 19 മുതൽ ഔദ്യോഗികമായി സ്റ്റോറുകളിൽ വിൽപ്പന ആരംഭിക്കും.
S10 ചിപ്പ് ഉപയോഗിച്ച് ഡബിൾ-ടാപ്പ്, വ്രിസ്റ്റ് ഫ്ലിക്ക് പോലുള്ള ഒരുകൈ ഗെസ്റ്റ്ച്ചറുകൾക്കൊപ്പം ഉപയോക്താക്കൾക്ക് സ്ക്രീൻ സ്പർശിക്കാതെ നിയന്ത്രണം നടത്താൻ കഴിയും.
ആരോഗ്യ ഫീച്ചറുകളിൽ ഉറക്ക ഗുണനിലവാരം വിലയിരുത്തുന്ന ‘സ്ലീപ് സ്കോർ’, ഓവുലേഷൻ എസ്റ്റിമേറ്റുകൾ, സ്ലീപ് ആപ്നിയ മുന്നറിയിപ്പുകൾ ഉൾപ്പെടുന്നു.ഫിറ്റ്‌നസ് പ്രേമികൾക്കായി watchOS 26-ൽ അവതരിപ്പിച്ച ‘വർക്കൗട്ട് ബഡി’ പ്രത്യേക ശ്രദ്ധ നേടുന്നു.ഹൃദയമിടിപ്പ്, വേഗം, വ്യക്തിഗത നേട്ടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തത്സമയത്തിൽ പ്രോത്സാഹനം നൽകുന്ന സംവിധാനമാണ് ഇത്.40mm, 44mm വലിപ്പങ്ങളിലെ മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് അലുമിനിയം മോഡലുകളുടെ ആരംഭ വില 1,119 ദിർഹം. മുൻ മോഡലുകളേക്കാൾ മെച്ചപ്പെട്ട സവിശേഷതകളോടെ, SE 3 വിപണിയിൽ ശക്തമായ സ്ഥാനമുറപ്പിക്കുന്നു.