• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

സ്വകാര്യ സ്കൂളുകളിലെ വിദൂര പഠനത്തിൽ നിയമലംഘനം: മൂന്ന് ഘട്ട ശിക്ഷാ ചട്ടക്കൂട് പുറത്തിറക്കി അഡെക്

by UAE വാർത്ത ലേഖകൻ
5 months ago
in Education
Reading Time: 1 min read
23 1
സ്വകാര്യ സ്കൂളുകളിലെ വിദൂര പഠനത്തിൽ നിയമലംഘനം: മൂന്ന് ഘട്ട ശിക്ഷാ ചട്ടക്കൂട് പുറത്തിറക്കി അഡെക്
131
VIEWS
Share on WhatsappShare on Facebook

അബൂദബി: സ്വകാര്യ സ്കൂളുകളിൽ വിദൂര പഠനം (ഓൺലൈൻ വിദ്യാഭ്യാസം) നടപ്പാക്കുന്നതിനിടെയുണ്ടാകുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് സമഗ്രമായ ചട്ടക്കൂട് പുറത്തിറക്കി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). രേഖാമൂലം നോട്ടിസ് നൽകുന്നതു മുതൽ ലൈസൻസ് പുനപ്പരിശോധന വരെയുള്ള നടപടികൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയന്ത്രണ സംവിധാനം.

പുതിയ ചട്ടക്കൂട് പ്രകാരം ശിക്ഷാ നടപടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിദ്യാർഥികളെ നേരിട്ട് ബാധിക്കാത്ത ഭരണപരമായ വീഴ്ചകളാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ദിവസേന വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുക, അംഗീകൃത ടൈംടേബിൾ പാലിക്കാതിരിക്കുക, പാഠഭാഗങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുക തുടങ്ങിയവ ഇതിൽപ്പെടും.

ഇത്തരം നിയമലംഘനങ്ങളിൽ 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ വിദൂര പഠന വിഭാഗം കോർഡിനേറ്റർക്ക് രേഖാമൂലം നോട്ടിസ് നൽകും. കൂടാതെ ഈ വീഴ്ച സ്കൂൾ രേഖകളിൽ രേഖപ്പെടുത്തുകയും ചെയ്യും. നിയമലംഘനം കണ്ടെത്തിയ അടുത്ത ദിവസം തന്നെ നോട്ടിസ് അയക്കുന്നതാണ് വ്യവസ്ഥ.

രണ്ടാം വിഭാഗം ശിക്ഷാ നടപടികൾ വിദ്യാർഥികളുടെ ക്ഷേമത്തെയും വിദ്യാഭ്യാസ നിലവാരത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കാണ്. വിദൂര പഠനത്തിനിടെ ആവശ്യമായ ഇടപെടൽ ഇല്ലാത്തത്, കുട്ടികളുടെ ക്ഷേമം നിരീക്ഷിക്കുന്നതിൽ വീഴ്ച, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ തുടർച്ചയായ പരാജയം, രക്ഷിതാക്കളിൽ നിന്നുള്ള പരാതികൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക മുന്നറിയിപ്പ് നോട്ടിസ് നൽകുന്നതിനൊപ്പം അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സ്കൂൾ പ്രിൻസിപ്പലുമായി നിർബന്ധ യോഗം ചേർക്കും. കൂടാതെ അംഗീകൃത ഫീസ് ഘടന അനുസരിച്ച് പിഴ ചുമത്തുകയും പത്ത് സ്കൂൾ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്തുകയും ചെയ്യും.

മൂന്നാം വിഭാഗം ഏറ്റവും കർശനമായ നടപടികളാണ് ഉൾക്കൊള്ളുന്നത്. തുടർച്ചയായ നിയമലംഘനങ്ങൾ, വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ, തൽസമയ ക്ലാസുകൾ മൂന്ന് ദിവസമോ അതിലധികമോ നൽകാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ ഇതിൽപ്പെടും. ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ പിഴവുകൾക്കും മനപ്പൂർവമായ വീഴ്ചകൾക്കും ഈ വിഭാഗത്തിൽ നടപടി സ്വീകരിക്കും.

ഈ ഘട്ടത്തിൽ സ്കൂളുകൾക്കെതിരെ ഉപരോധം, ലൈസൻസ് പുനപ്പരിശോധന, പരമാവധി പിഴ ചുമത്തൽ, വിദൂര പഠനം അഡെക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കൽ തുടങ്ങിയ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യമെന്ന് അഡെക് അറിയിച്ചു.

Emglish Summary : Abu Dhabi’s Department of Education and Knowledge (ADEK) has introduced a detailed regulatory framework to address violations in remote learning at private schools. The system classifies penalties into three levels, ranging from warnings to fines and license review, ensuring better compliance, student welfare, and quality education standards.

Tags: Abu DhabiADEKDistance LearningEducation PolicyFinesOnline EducationPrivate SchoolsRemote LearningSchool RulesUAE Education

RelatedPosts

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Abu Dhabi Municipality introduces air-conditioned walking tracks at Al Khalidiyah Park, Al Mamoura, and King Hamad Park to promote year-round outdoor exercise.
Abu Dhabi

അബുദാബിയിൽ വേനൽച്ചൂടിനെ ചെറുക്കാൻ എയർ കണ്ടീഷൻ ചെയ്ത നടപ്പാതകൾ സജ്ജമാക്കി നഗരസഭ

UAE residents across Abu Dhabi and Dubai observe Milad un-Nabi (Prophet Muhammad's birthday) with special prayers, charitable drives, and spiritual lectures.
Religion & Beliefs

പ്രവാചക സ്മരണയിൽ പ്രവാസം: യുഎഇയിൽ നബിദിനാഘോഷങ്ങൾ ഭക്തിനിർഭരമായി

Labeled atmospheric forecast map showing convective clouds and rain development across the United Arab Emirates.
Weather

യുഎഇയിൽ മഴയും പൊടിപടലവും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

The Jacobite Syrian Church UAE Regional Clergy Conference concluded in Abu Dhabi, honoring Metropolitan Kuryakose Mor Eusebios on his 20th episcopal anniversary.
Community

യാക്കോബായ സുറിയാനി സഭ യുഎഇ മേഖല വൈദിക യോഗം അബുദാബിയിൽ സമാപിച്ചു

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.