ദുബായ് : നവീനമായ ലംബ കൃഷി രീതികൾ പരിചയപ്പെടുത്തുന്ന ആഗോള മേളയായ വെർടിക്കൽ ഫാമിങ് മേളയിൽ ശ്രദ്ധനേടി മലയാളി സംരംഭം. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും സമന്വയിപ്പിച്ച് ‘മസ്റ കെയർ’ എന്ന സംരംഭമാണ് മേളയിൽ പ്രദർശനത്തിനെത്തിയത്.നൂതന സാങ്കേതികവിദ്യകളും ഏറ്റവും പുതിയ കാർഷിക രീതികളും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ലംബ കൃഷി മാതൃകയാണ് കമ്പനി അവതരിപ്പിച്ചത്. ഒരേ സമയം ലാഭകരവും സുസ്ഥിരവുമാണ് സംരംഭമെന്ന് അണിയറ പ്രവർത്തകരായ സി.ഇ.ഒ ശരത് ശങ്കർ, ഡയറക്ടർ ജാമിൽ മുഹമ്മദ്, പ്രൊജക്ട് മേധാവി എൻ.എ. ഷാനിൽ, പ്രൊജക്ട് കോർഡിനേറ്റർ പി. മുരളീധർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.താമസ കേന്ദ്രങ്ങളും വിദ്യാർത്ഥി കേന്ദ്രീകൃത കമ്മ്യൂണിറ്റികളെയും കുടുംബങ്ങളുടെ ശക്തീകരണത്തെയും പ്രധാനമായും ലക്ഷ്യമിടുകയാണ്. വിദ്യാർത്ഥികൾക്കായി വിവിധ പ്രോജക്ടുകളും പരിശീലന സംവിധാനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. അതോടൊപ്പം ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയും വലിയ ഉൽപാദനം ഒരുമിച്ച് സാധ്യമാക്കുന്ന വ്യവസായിക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇതുവഴി പോഷകസമ്പന്നമായ ഓർഗനിക് ഉൽപന്നങ്ങൾ ലഭ്യമാകും.

മസ്റ കെയർ പദ്ധതിയുടെ ഉൽപാദനം മുതലുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ സഹായം നൽകിവരുന്നു. കുടുംബങ്ങൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ പദ്ധതി കാർഷിക പരിശീലനവും ഉൾക്കൊള്ളുന്നു. പ്രത്യേകിച്ച്, അഞ്ചുവർഷം (60 മാസം) വരെ തുടർച്ചയായ സർവീസിംഗ് കമ്പനി ഉറപ്പ് നൽകുന്നു.കാർഷിക സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്ന സംരംഭം വഴി ആരോഗ്യകരമായ ജീവത ശൈലി ലക്ഷ്യമിടുന്നതിനോടൊപ്പം, ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പദ്ധതിയിൽ 12–14 മാസത്തിനകം നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതിയിലുള്ള കൾടിവേശൻ ആൻഡ് ഹാർവെസ്റ്റിംഗ് പദ്ധതികളാണ് ആണ് കമ്പനി പ്രായോഗികമാക്കി വരുന്നത്.

Industrial, Commercial, Residential മേഖലകളിൽ സേവനം നൽകുന്നതിനൊപ്പം, ഭാവിയിൽ വിദ്യാഭ്യാസം, കൃഷി, ഊർജ്ജം, ടൂറിസം മേഖലകളിലും പദ്ധതികൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.യുഎഇ ആസ്ഥാനമായ മസ്‌റ കെയറിന്റെ ഓഫീസ് International Free Zone-ൽ ആണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ അബുദാബി, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും നിലവിലുണ്ട് കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലും കമ്പനിയുടെ സാന്നിധ്യം വ്യാപിച്ചുകഴിഞ്ഞു.മസ്റ കെയർ ഇൻഡസ്ട്രിയൽ പദ്ധതിയിൽ വലിയ തോതിലുള്ള ഉൽപാദനം, നവീനമായ സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, ഫുഡ് പാക്കേജിങ് പരിശീലനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കുന്നതിനൊപ്പം മികച്ച ലാഭവും വാഗ്ദാനം ചെയ്യുന്നു.ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ബുധനാഴ്ച ആരംഭിച്ച ആറാമത് വെർടിക്കൽ ഫാമിങ് മേള വ്യാഴാഴ്ച സമാപിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിന് സംരംഭകർ മേളയിൽ പങ്കെടുത്തു.