അബുദാബി:മലയാള സംഗീതത്തിനൊരു വേറിട്ട രാത്രിക്ക് അബുദാബി ഒരുക്കമാകുന്നു. അലിഫ് മീഡിയ സംഘടിപ്പിക്കുന്ന ‘അലിഫ് ക്കി രാത്ത്’ മ്യൂസിക്കൽ സ്റ്റേജ്ഷോ സെപ്റ്റംബർ 21ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും. പ്രമുഖ നടൻ സിദ്ദീഖ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവേശനം പൊതുജനങ്ങൾക്ക് സൗജന്യമായിരിക്കും.ബ്രോഷർ പ്രകാശനം എൽ എൽ എച്ച് ആശുപത്രി ഓപ്പറേഷൻ ഡയറക്ടർ ലോണ ബ്രിന്നറും അൽ സാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിലും ചേർന്ന് നിർവഹിച്ചു. മലയാളിസമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിലെ അറിയപ്പെടുന്ന കുടുംബഗായകരായ നിസാം തളിപ്പറമ്പ്, മെഹറുന്നിസ, സിഫ്രാൻ, നൂറിനിസാം, പ്രശസ്ത ഗായകൻ ജംഷിദ് മഞ്ചേരി എന്നിവർ ലൈവ് സംഗീത വിരുന്നൊരുക്കും. പരിപാടിക്ക് നേതൃത്വം നസീർ പെരുമ്പാവൂർ, നൗഷാദ് തൃപ്രങ്ങോട്, ജമാൽ, ഷൗക്കത്ത് വാണിമേൽ എന്നിവർ നൽകും