ദുബായ്:പ്രവാസികളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കുന്ന ‘സ്മാർട്ട് ഇൻവെസ്റ്റ്മെൻ്റ്, സേഫ് ഫ്യൂച്ചർ: ഹൗ ടു സേ നോട്ട് ടു സ്കാം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.ദുബായ് കെഎംസിസി തിരുരങ്ങാടി മണ്ഡലം കമ്മിറ്റിയും ഡെൽറ്റ ഇന്റർനാഷണലും ചേർന്നാണ് സെപ്റ്റംബർ 21-ന് വൈകുന്നേരം 4:30-ന് വെബിനാർ സംഘടിപ്പിക്കുന്നത്.വ്യാജ കോളുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ദീർഘകാല നിക്ഷേപ മാർഗങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റ് എന്നിവയിൽ വിദഗ്ധരുടെ ക്ലാസുകളും സംശയനിവാരണ സെഷനുകളും ഉണ്ടായിരിക്കും.

ദുബായ് കെഎംസിസി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി, ഡെൽറ്റ ഇന്റർനാഷണലിന്റെ ചീഫ് സ്ട്രാറ്റജി അനലിസ്റ്റ് രാഘവ് സെൽവരാജിന് ബ്രോഷർ കൈമാറിയാണ് പ്രകാശനം നടത്തിയത്. ചടങ്ങിൽ ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, വൈസ് പ്രസിഡന്റ് യാഹു തെന്നല, ദുബായ് കെഎംസിസി എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖയ്യൂം എന്നിവർക്കൊപ്പം ഡെൽറ്റ ഇന്റർനാഷണലിന്റെ ചീഫ് ടെക്നിക്കൽ അനലിസ്റ്റ് മിഡ്‌ലാജ് മുഹമ്മദ്, ഗ്ലോബൽ സെയിൽസ് മാനേജർ ദിൽഷാദ് റസാഖ്, ഗ്ലോബൽ അക്കാദമിക് ഹെഡ് മുഹമ്മദ് സഫ്‌വാൻ നിയാസ് വെന്നിയൂർ തുടങ്ങിയവരും സംബന്ധിച്ചു.