• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Kerala

ഏകപക്ഷീയമായ ആക്രമണം നേരിട്ടു, മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ ആന്റണി

September 17, 2025
in Kerala, National, Politics
A A
ഏകപക്ഷീയമായ ആക്രമണം നേരിട്ടു,  മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ ആന്റണി
26
VIEWS

മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങൾ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എൽഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട്‍ മുത്തങ്ങയുമാണ്.താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു. എല്ലാ നടപടിയും പൊലീസ് എടുക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. 21 വർഷമായിട്ട് ഇത് പാടിക്കൊണ്ട് നടക്കുന്നു. ഇ കെ നായനാർ അധികാരത്തിൽ വന്നശേഷം ഒരു കമ്മീഷനെ വച്ചു. ശിവഗിരിയിൽ നടന്ന സംഭവങ്ങൾ അന്വേഷിക്കാനായിരുന്നു കമ്മീഷൻ. സർക്കാരിനോട് തനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, സർക്കാർ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്നും എ കെ ആന്‍റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടെന്നും അത് പ്രസിദ്ധീകരിക്കണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.

Share4SendShareTweet3

Related Posts

പ്രധാനമന്ത്രി മോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ; 'മാ വന്ദേ'യിൽ നായകനായി ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി മോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ; ‘മാ വന്ദേ’യിൽ നായകനായി ഉണ്ണി മുകുന്ദൻ

September 17, 2025
സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

September 17, 2025
കേരള സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി

കേരള സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി

September 17, 2025
നാരി സശക്ത്’ സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

നാരി സശക്ത്’ സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

September 17, 2025
വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

September 15, 2025
വില വർധന ജനുവരി 2026-ലേക്ക് മാറ്റിവെച്ച് മിൽമ

വില വർധന ജനുവരി 2026-ലേക്ക് മാറ്റിവെച്ച് മിൽമ

September 15, 2025

Recommended

അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദു ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശകത്മാക്കി പ്രവാസ ലോകം

4 years ago
പ്രവാസികൾക്ക് സാമ്പത്തിക ഉൾക്കാഴ്ച നൽകി ‘ഇൻസ്പയർ 2025’ ശ്രദ്ധേയമായി

പ്രവാസികൾക്ക് സാമ്പത്തിക ഉൾക്കാഴ്ച നൽകി ‘ഇൻസ്പയർ 2025’ ശ്രദ്ധേയമായി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025