ദുബായ് : ഓർമയുടെ ആഭിമുഖ്യത്തിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, രാജൻ മഹി, സോണിയ ഷിനോയ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, സെക്രട്ടറി അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.