മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ‘വൃഷഭ’യുടെ ഏറെ കാത്തിരുന്ന ടീസർ പുറത്തിറങ്ങി. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ചിത്രം മലയാളം–തെലുങ്ക് ദ്വിഭാഷയായി ഒരുങ്ങുകയും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും എത്തുകയും ചെയ്യും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസറിൽ മോഹൻലാലിനെ യോദ്ധാവിന്റെ വേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നു.ശക്തമായ ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് വിസ്മയങ്ങളും ഉൾക്കൊള്ളുന്ന ടീസർ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് അണിയറപ്രവർത്തകർ സൂചന നൽകി. ശക്തമായ ഇമോഷനും വിഎഫ്എക്സും ‘വൃഷഭ’യെ ഇന്ത്യൻ സിനിമയിലെ മറ്റൊരു വലിയ സംഭവമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.