• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും

by UAE വാർത്ത ലേഖകൻ
4 months ago
in Kerala, Politics
Reading Time: 1 min read
24 0
മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; ചെന്നിത്തല ഇന്ന് ഹൈക്കമാൻഡിനെ കാണും
134
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കർശന നിർദേശം നൽകി.

വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചാവിഷയമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയിൽ വന്നേക്കും.

പാർട്ടിക്കുള്ളിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗവും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും തുറന്ന നിലപാടിലേക്ക് നീങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്തണമെന്ന അഭിപ്രായം ചില നേതാക്കൾ ഉയർത്തിയപ്പോൾ, വി.ഡി. സതീശൻ അനുകൂലികൾ അതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

സൈബർ ഇടങ്ങളിലേക്കും വ്യാപിച്ച ഈ ഗ്രൂപ്പ് പോരാട്ടം പാർട്ടിയുടെ അച്ചടക്ക പ്രശ്നമായി മാറിയതോടെ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു..

വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന ചെന്നിത്തലയുടെ ദില്ലി സന്ദർശനം കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവാകുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Tags: chennithala delhi meetingcongress kerala cm rowkpcc sudhakaran directivevd satheesan kc venugopal issue

RelatedPosts

No Content Available
Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.