ദുബായ് : ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് ദുബായിൽ സ്വർണവില കുതിക്കുന്നു. ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ തന്നെ ഔൺസിന് 3,700 ഡോളറിനടുത്തേക്ക് വില ഉയർന്നു. രാവിലെ ഒൻപതോടെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 444.75 ദിർഹമാണ് വില. 22 കാരറ്റിന് 412.0 ദിർഹമും 21 കാരറ്റിന് 394.75 ദിർഹവും 18 കാരറ്റിന് 338.5 ദിർഹവുമാണ് വില.യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറച്ചതും മധ്യേഷ്യയിലെയും യുക്രെയ്നിലെയും സംഘർഷങ്ങൾ കാരണം നിക്ഷേപകർ സുരക്ഷിതമായ സ്വർണത്തിലേക്ക് തിരിഞ്ഞതുമാണ് വിലവർധനയുടെ പ്രധാന കാരണങ്ങൾ. എന്നാൽ, വില കുതിച്ചുയർന്നതോടെ ദുബായിലെ സ്വർണവിപണിയിൽ വിൽപന ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉയർന്ന വില കാരണം ഉപയോക്താക്കൾ സ്വർണം വാങ്ങാൻ മടിക്കുന്നതിനാൽ ചില കടകളിൽ 40 ശതമാനം വരെ കച്ചവടം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. ഈ അനിശ്ചിതത്വം വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.