പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിൽ സാഹിബിന് ദുബായ് കെഎംസിസി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ദേര കാസർഗോഡ് ഡൈൻ റെസ്റ്റോറന്റിൽ വെച്ച് നൽകിയ സ്വീകരണം
ദുബായ്: ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലിന് ദുബായ് കെഎംസിസി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഉജ്വല സ്വീകരണം നൽകി.
നാട്ടിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ അബ്ദുല്ല കണ്ടത്തിൽ കാഴ്ചവെക്കുന്ന സമർപ്പണബോധവും നേതൃത്വപാടവവും മാതൃകാപരമാണെന്നും, ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പൊതുസേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നല്കുന്ന അബ്ദുല്ല കണ്ടത്തിലിന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
ദുബായ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, യാഖൂബ് മൗലവി എന്നിവർ ചേർന്ന് അബ്ദുല്ല കണ്ടത്തിലിന് ഷാൾ അണിയിച്ച് ആദരിച്ചു.
പ്രവാസി സമൂഹവും നാട്ടിലെ സംഘടനാ പ്രവർത്തനങ്ങളും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ കെഎംസിസിയുടെ പങ്ക് നിർണായകമാണെന്നും,
പ്രവാസികളുടെ പിന്തുണയും കരുത്തും നാടിന്റെ വികസനത്തിനും പൊതുപ്രവർത്തനങ്ങൾക്കും വലിയ പ്രചോദനമാണെന്നും, പ്രവാസി സമൂഹം എന്നും നാടിനൊപ്പമാണെന്നും അവരുടെ സേവനങ്ങൾ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണെന്നും മറുവടി പ്രസംഗത്തിൽ അബ്ദുല്ല കണ്ടത്തിൽ പറഞ്ഞു
ദേര നായിഫ് കാസറഗോഡ് ഡൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് കെഎംസിസി ആക്ടിങ് പ്രെസിഡെന്റ് തൗസീഫ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ദുബായ് കെഎംസിസിമഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, യാഖൂബ് മൗലവി പുത്തിഗെ, മണ്ഡലം ട്രെഷറർ മൻസൂർ മർത്യ, ദുബായ് കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗം മുനീർ ബേരികെ, മണ്ഡലം വൈസ് പ്രസിഡന്റ് സലാം പാടലടുക്ക, മൊയ്‌ദു കണ്ണൂർ, അലി മുഗു, അഷ്‌റഫ് ഉറുമി, അസ്‌കർ മുഗു, ഷംസു പാടലടുക്ക തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ കണ്ണൂർ സ്വാഗതവും നാസർ കണ്ണൂർ നന്ദിയും പറഞ്ഞു
















