യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും

യു എ ഇയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 1 മില്യൺ ദിർഹം വരെ പിഴയും തടവുംശിക്ഷ ലഭിക്കും .കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വെച്ച് സമ്പാദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും 1 മില്യൺ ദിർഹം വരെ പിഴയും കുറഞ്ഞത് 6 മാസത്തെ തടവ്‌ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്നാണ് ...

Read more

യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ്’ നവംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്നു

യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ്’ നവംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്നു

യുഎഇയുടെ ചാന്ദ്ര ദൗത്യം ‘റാഷിദ്’ നവംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്നു. ഈ വർഷം നവംബറിൽ  ചന്ദ്രനിലേക്കുള്ള ദൗത്യംവിക്ഷേപിക്കുന്നതിനുള്ള പാതയിലാണ്. നവംബറിൽ റാഷിദ് റോവർ ചന്ദ്രനിൽ ഇറക്കുന്ന ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് ഇങ്ക്,  മിഷൻ 1 (M1) ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് SpaceX ഫാൽക്കൺ 9 റോക്കറ്റിൽ കുതിക്കും. ദുബായ് മുൻ ഭരണാധികാരി അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലാണ് യുഎഇയുടെ റോവറിന് പേര് നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ഉടനീളം ചാന്ദ്ര പൊടിയും പാറകളും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ദൗത്യം.ചന്ദ്രനിൽ ഇത് വരെ പോയതിൽ ഏറ്റവും ചെറിയ റോവർ ആയിരിക്കും റാഷിദ്. ഫ്ലൈറ്റ് മോഡൽ അസംബിൾ ചെയ്യുന്നതിൽ കമ്പനി “സ്ഥിരമായ പുരോഗതി” കൈവരിച്ചിട്ടുണ്ട്, അത് ഇപ്പോൾ അന്തിമ പരീക്ഷണത്തിന് വിധേയമാണ്. സെപ്തംബറോടെ ലാൻഡറിന്റെ പരീക്ഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർത്തിയാകുമ്പോൾ, അത് ആസൂത്രണം ചെയ്ത വിക്ഷേപണത്തിന് മുമ്പ് ജർമ്മനിയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് അയയ്ക്കും, അധികൃതർ അറിയിച്ചു.

Read more

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു. ആഗോള പ്രശ്‌നങ്ങളിൽ സമ്മർദ്ദം ചെലുത്താൻ നടപടിയെടുക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതോടെയായിരുന്നു പര്യടനത്തിന് സമാപനമായത്. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് നന്ദി...

Read more

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും യാത്ര മാറ്റി വയ്ക്കേണ്ട സ്ഥിതിയാണ്.  കോവിഡിന് ശേഷം യുകെയിലേക്ക് പോകാനുള്ളവരുടെ തിരക്ക് പതിന്മടങ്ങ്...

Read more

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം. ആഗോള നിക്ഷേപ മൈഗ്രേഷൻ കൺസൽട്ടൻസിയായ ഹെൻലിആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് നേട്ടം. വിസാ ഫ്രീ, വിസ ഓൺ അറൈവൽ സ്കോർ 176-ലേക്ക് ഉയർന്നതാണ് യു.എ.ഇ. പാസ്പോർട്ടിന്ശക്തിയേകിയത്. ജി.സി.സി. മേഖലയിലും ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇ. യുടേതാണ്. 2012-ൽ വെറും 106 സ്കോറുമായി 64-ാമത് ആയിരുന്ന യു.എ.ഇ. വിലയൊരുകുതിച്ചുചാട്ടമാണ് അവസാന 10 വർഷത്തിനിടെ നേടിയത്.  സമ്പന്നരായ നിക്ഷേപകരുടെയും ആഗോള കമ്പനികളുടെയും ഇഷ്ടകേന്ദ്രമായി രാജ്യം മാറിയതാണ് നേട്ടത്തിന്കാരണം. 2021-ൽ ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഏറ്റവും ഉയർന്ന മൊബിലിറ്റി സ്കോർ നേടിയതിന്റെ പേരിൽ ആഗോളതലത്തിൽയു.എ.ഇ. ഒന്നാമത് എത്തിയിരുന്നു.

Read more

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം.

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം.

ദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ 45,653 പുതിയ വ്യാപാര ലൈസൻസുകൾ നൽകിയതായി അധികൃതർ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പ്രാദേശികഅന്താരാഷ്ട്ര നിക്ഷേപങ്ങളുടെ ഒഴുക്ക് വർധിക്കുകയും ചെയ്തു. ഡി.ഇ.ടി.യിലെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് (ബി.ആർ.എൽ.) മേഖല പുറത്തുവിട്ട പുതിയകണക്കുകൾ വ്യാപാരത്തുടർച്ച ഉറപ്പാക്കുന്നതിനും വിദേശനിക്ഷേപങ്ങൾക്ക് പൂർണ ഉടമസ്ഥാവകാശവും നൽകുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമാണിതെന്ന് ഡി.ഇ.ടി. ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി പറഞ്ഞു.പുതിയ വ്യാപാരസംരംഭങ്ങൾ തുടങ്ങുന്നതിനും സൗഹൃദപരമായ നിക്ഷേപ അന്തരീക്ഷം ഉണ്ടാക്കുന്നതിനും ഉയർന്നസുരക്ഷാനിലവാരം ഉറപ്പുവരുത്തുന്നതിനും എമിറേറ്റ് പ്രാധാന്യം നൽകുന്നു. ആഗോളനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഊർജം നൽകുന്ന വാർത്തയാണിത്. കൂടുതൽ വ്യാപാരലൈസൻസുകൾ നൽകുന്നതിലൂടെ സുസ്ഥിര സാമ്പത്തികവികസനം മുന്നോട്ടുകൊണ്ടുപോകാ നാണ് ഡി.ഇ.ടി. ലക്ഷ്യമിടുന്നത്.

Read more

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും.

ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും മെറ്റാവേഴ്‌സ് സമ്മേളനം നടത്തുമെന്ന് ദുബായ് കിരീടാവ കാശി യും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള 300 ആഗോള വിദഗ്ധരും 40 സ്ഥാപനങ്ങളുംസമ്മേളനത്തിൽ പങ്കാളികളാകും.40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് മെറ്റാവേഴ്‌സ് സ്ട്രാറ്റജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യാണ്സമ്മേളത്തിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്. അടുത്ത അഞ്ച് വർഷത്തിനകം ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിക്കാനുംലക്ഷ്യമിടുന്നുണ്ട്.മനുഷ്യരാശിക്ക് മികച്ച ഭാവിയും മെച്ചപ്പെട്ട ജീവിത നിലവാരവും കൈവരിക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ എങ്ങനെയൊക്കെപ്രയോജനപ്പെടുത്താമെന്ന് പ്രഥമ മെറ്റാവേഴ്‌സ് സമ്മേളനം വിശകലനം ചെയ്യും. യു.എ.ഇ. യിലെയും ലോകമെമ്പാടുമുള്ള മനുഷ്യരുടെയും ജീവിതനിലവാരംമെച്ചപ്പെടുത്തുന്നതിനായി അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാണ് ദുബായ് ലക്ഷ്യമിടുന്നത്. വികസന സാധ്യതകൾ മനസ്സിലാക്കി ദുബായിയെ ആഗോളതലത്തിൽ ഉയർത്താനും ശ്രമിക്കുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.യാഥാർഥ്യ പരിസ്ഥിതിയിലും വെർച്ച്വൽ ലോകത്തും മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്നകർമ്മപദ്ധതികളും തന്ത്രങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.  പുതിയ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന ഉചിതമായ അവസരങ്ങളും പ്രതിവിധികളും കണക്കിലെടുത്ത്വിദഗ്ധർ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്യും.

Read more

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ  പരിശോധന തുടരുന്നതിനിടെ  വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു .  തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read more

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെകണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് 8180 കോടി കാഴ്ചക്കാരോടെ ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ആളുകൾകണ്ട നഗരമായിദുബായ് ഒന്നാം സ്ഥാനത്തെത്തി.  കഴിഞ്ഞ വർഷത്തെ സൂചികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ഈ നഗരംഅതിശയകരമായ വാസ്തുവിദ്യയുടെ ആവാസകേന്ദ്രമാണെന്നും ബൗൺസ്. കോം പറഞ്ഞു

Read more

മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു.

മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു.

മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കു പ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയിചുരുങ്ങി. അതേ സമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു. 2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെവിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായി ട്ടുള്ളതൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണംകുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെവിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.

Read more
Page 43 of 60 1 42 43 44 60

Recommended