യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇന്നലെ വിവിധയിട ങ്ങളിൽ  മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിനിടയിലും ന്യൂനമർദംകാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈസാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Read more

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍കുറഞ്ഞുവരുന്നു . രാജ്യത്തെ ആരോഗ്യ -  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,386 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,382  കൊവിഡ് രോഗികള്‍കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 201,623കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തിയത്.ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ 974,802പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍955,076 പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവില്‍17,401 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനുംരാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവി‍ഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .

Read more

ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനംനടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലായ് 25-നകം അപേക്ഷ സമർപ്പിക്കണം. നോർക്കറൂട്ട്‌സ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. സർജിക്കൽ/ മെഡിക്കൽ/ ഒ.ടി./ ഇ.ആർ. / എൻഡോസ്കോപ്പി തുടങ്ങിയ നഴ്‌സിങ് വിഭാഗത്തിലും സി.എസ്.എസ്.ഡി. / എക്കോ ടെക്‌നിഷ്യൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്‌സി. നഴ്‌സിങ്ങിൽ ബിരുദവും സർജിക്കൽ/മെഡിക്കൽഡിപ്പാർട്‌മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാർക്ക് വാർഡ് നഴ്‌സ് തസ്തികയിലേക്കും ഒടി/ ഇ.ആർ ഡിപ്പാർട്‌മെന്റിലേക്ക് ബി.എസ്.സി. നഴ്‌സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ചു വർഷത്തെ ഒ.ടി./ ഇ.ആർ. പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാർക്കും അപേക്ഷിക്കാം. നഴ്‌സ് തസ്തികയിൽ കുറഞ്ഞത് അഞ്ചുവർഷം എൻഡോസ്കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്‌സി. നഴ്‌സിങ് ബിരുദമുള്ള വനിതകൾക്ക് എൻഡോസ്കോപ്പി വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. സി.എസ്.എസ്.ഡി. ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക്രണ്ടുമുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി. ടെക്‌നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒരുലക്ഷംവരെ രൂപയാണ് ശമ്പളം.

Read more

യു എ ഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹന ഉപയോക്താക്കൾക്ക് വീണ്ടും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

യു എ ഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ  വാഹന ഉപയോക്താക്കൾക്ക് വീണ്ടും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

യു എ ഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ  വാഹന ഉപയോക്താക്കൾക്ക് വീണ്ടും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്  . വാഹനങ്ങളിൽതീപ്പിടിത്തമുണ്ടാകുന്നത് ഡ്രൈവർമാർ പ്രതിരോധ നടപടികൾ അവഗണിക്കുന്നത് കൊണ്ടാണെന്ന് അബുദാബി സിവിൽ ഡിഫൻസ് വകുപ്പ്കണ്ടെത്തിയിരുന്നു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ബാറ്ററികൾ, പെർഫ്യൂമുകൾ, ലൈറ്ററുകൾ, ഗ്യാസ് സിലിൻഡറുകൾ, സാനിറ്റൈസറുകൾ എന്നിവ കാറുകളിൽ സൂക്ഷിക്കുന്നത് തീപിടിത്തത്തിന്കാരണമായേക്കും.അപകടങ്ങൾ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയും ഉറപ്പുവരുത്തണം. ടയറുകളുടെ കാലാവധി, ടയറുകളിൽകാണപ്പെടുന്ന വിള്ളൽ എന്നിവ കൃത്യമായി പരിശോധിക്കണം. കൂടാതെ ഓയിൽ ചോർച്ച ഒഴിവാക്കുക, ഇന്ധന ക്യാപ്പ് അടയ്ക്കുക, വാഹന ങ്ങളിലെപുകവലി ഒഴിവാക്കുക എന്നീ നിർദേശങ്ങൾ പോലീസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇതിനുപുറമെ അഗ്‌നിശമന ഉപകരണവും പ്രഥമ ശുശ്രൂഷ കിറ്റുംവാഹനങ്ങളിൽ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Read more

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും.

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും.

ദുബൈയിൽ ഗോൾഡൻവിസക്കാർക്ക് ഇനി ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെസ്ഥാപനങ്ങളിൽ ഇളവ് ഉൾപ്പെടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇസാദ് കാർഡ്. ഈ കാർഡുള്ളവർക്ക് ആരോഗ്യം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.ഇതുവരെ വിവിധമേഖല കളിൽ മികവ് പുലർത്തുന്ന 65,000 പേർക്കാണ്ദുബായിൽ ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.

Read more

സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്.

സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്.

സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്. ഫ്രഞ്ച്, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ഫ്രാൻസ് സന്ദർശനത്തിനിടെ ട്വീറ്റ് ചെയ്തത്. ശോഭനമായ ഭാവിയിലേക്ക് കൂടുതൽ സഹകരണത്തിനുംബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഫ്രാൻസിനെ ഏറ്റവുമടുത്ത തന്ത്രപരമായസഖ്യകക്ഷിയെന്നാണ് യു.എ.ഇ. പ്രസിഡന്റ് വിശേഷിപ്പിച്ചത്.

Read more

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഫ്രാൻസും തമ്മിൽ ധാരണ ആയി.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും  ഫ്രാൻസും തമ്മിൽ ധാരണ ആയി.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും  ഫ്രാൻസും തമ്മിൽ ധാരണ ആയി . ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽകൂടുതൽ സഹകരണം ഉറപ്പാക്കും.  പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെടുത്താനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.ഊർജം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം തുടരുകയാണ്. ദ്വിദിന സന്ദർശനത്തി നായി ഇന്നലെ  തലസ്ഥാനമായ പാരിസിൽ എത്തിയ  പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ്ലഭിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ നേരിട്ട് ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. തുടർന്ന്, സൈനികമ്യൂസിയം ലെസൻ വാലീഡ് സന്ദർശിച്ച യുഎഇ പ്രസിഡന്റ് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. നെപ്പോളിയന്റെ ശവകുടീരവും പ്രസിഡന്റ്സന്ദർശിച്ചു.ബഹിരാകാശം,വിദ്യാഭ്യാസം,സാംസ്കാരികം, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളുംഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ . തുടർന്നു സംയുക്ത പ്രഖ്യാപനം നടത്തും. പ്രസിഡന്റ് ആയ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഫ്രാൻസ് സന്ദർശന മാണിത്.

Read more

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്.ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണംകൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം  കൈമാറുന്നത്നിരുൽസാഹപ്പെടുത്തുകയാണ് റഷ്യ.സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നട ത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻധനമന്ത്രി പറഞ്ഞിരുന്നു.ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ്ലക്ഷ്യമിടുന്നത്.മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കം തുടങ്ങി. അതേസമയം, രൂപയിൽ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്.

Read more

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ .

ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു.

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ.ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി ആളുകളാണ് വിവിധ എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത്. ഇന്ന് രാവിലെ ഡോളറിനെതിരെ79 രൂപ 99 പൈസ നിരക്കിൽ ആരംഭിച്ച്  പെട്ടന്ന് തന്നെ  80 രൂപ 6 പൈസ എന്ന ചരിത്രത്തിലെ ഏറ്റവും വലിയനഷ്ടത്തിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു. ഇന്നലെ 7 പൈസയുടെ നേട്ട ത്തിൽ 79 രൂപ 98 പൈസയിൽആയിരുന്നു ക്ളോസിങ് .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന താണ് രൂപയുടെ മൂല്യംഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയതിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ ..1000 ഇന്ത്യൻ രൂപക്ക് 45   ദിർഹം99   ഫിൽ‌സ് ആണ്.  ഒരുUAE ദിർഹം കൊടുത്തൽ 21  രൂപ 74    പൈസ പൈസ ലഭിക്കും. വിവിധ എക്സ്ചേഞ്ചുകളിൽ നേരിയഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

Read more

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായികേന്ദ്രസർക്കാർ . മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ വിമാനത്താവളങ്ങളോടുംതുറമുഖങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു .ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട്ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽഡയറക്ടർ മാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യതഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി. അന്താരാഷ്ട്ര തുറമുഖങ്ങളിലെയുംവിമാനത്താവള ങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്‌റ്റേക്ക്‌ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച്ആരോഗ്യ സ്‌ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദുബായിൽ നിന്ന് എത്തികണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനിസ്ഥിരീകരിച്ച ദിവസമാണ് ഉന്നതതല യോഗം ചേർന്നത്.

Read more
Page 44 of 60 1 43 44 45 60

Recommended