ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂ ട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.ബി.എസ.സി അഥവാ...
Read moreകേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി 01/08/2022 മുതൽ pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പി ക്കേണ്ടതാണ്. വളരെയധികം അപേക്ഷകൾ പരിശോധിച്ച്...
Read moreഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കംഎൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ദുബൈയിൽ കഴിഞ്ഞ വർഷത്തെപോലെ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ സ്കൂളുമാണ്പരീക്ഷ കേന്ദ്രങ്ങൾ. ഉച്ച 12.30 മുതൽ 3.50 വരെയാണ് പരീക്ഷ സമയം. എന്നാൽ, രാവിലെ 9.30മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനംഅനുവദിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ പ്രതികരിച്ചു.അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്
Read moreയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയും ബാഗേജുകൾ നൽകുന്നതിലെകാലതാമസവും കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ഹീത്രോ വിമാനത്താവള അതോറിറ്റി ഉത്തരവിറക്കി. ലണ്ടനിൽ നിന്നുപുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം ദിവസം ഒരു ലക്ഷമാക്കണമെന്നാണ് നിലപാട്. എന്നാൽ, ഇത് എമിറേറ്റ്സ് അംഗീകരിച്ചിട്ടില്ല . നിലവിലുള്ള എല്ലാസർവീസുകളും തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു. എമിറേറ്റ്സിന്റെ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ്, യാത്രക്കാരുടെ കാര്യങ്ങൾ നോക്കാൻപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരെ വിലക്കേണ്ട കാര്യം കമ്പനിക്കില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കേണ്ടത് വിമാനത്താവളഅതോറിറ്റിയുടെ ചുമതലയാണ്
Read moreഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന പദ്ധതിയിൽ സിപ് ലൈൻ, പടുകൂറ്റൻ ഊഞ്ഞാൽ, ഡ്രൈ സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ,...
Read moreപുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത 'ടൈം മാഗസിന്‍റെ' പട്ടികയില്‍ റാസല്‍ഖൈമയുംഇടം പിടിച്ചു . അതുല്യ ഭൂപ്രകൃതിയും സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന്‍ റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ...
Read moreയു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. ശൈഖ് മുഹമ്മദിന് എലീസി കൊട്ടാരത്തിൽ പ്രത്യേക സ്വീകരണവും ഒരുക്കുന്നുണ്ട്.ഇരുരാജ്യങ്ങളും ദീർഘകാലമായി...
Read moreഅമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് അവസാനിക്കും . ഇന്ന് ജോ ബൈഡെൻ ജിദ്ദയിലെത്തിയിട്ടുണ്ട് .ബൈഡൻ ഇന്ന് പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ കാണും. ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നിവ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന്...
Read moreUAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി . മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ബോധവൽക്കരണം ഊർജിത മാക്കി യത്.പൊതുഗതാഗത ബസുകളുടെ സ്ക്രീനിലും ബോധ വൽക്കരണം ഹ്രസ്വചിത്രം പ്രദർശിപ്പിച്ചിരുന്നു....
Read moreദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു . ഇന്നലെ8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21രൂപ .74 പൈസ എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ൽ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകിട്ടോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്കിൽ ദിർഹം എത്തി. ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് നാട്ടിലേക്കു പണം അയയ്ക്കാൻ പ്രവാസികളുടെതിരക്ക് കൂടിയത് . ഇന്ന് ആയിരം ഇന്ത്യൻ രൂപയ്ക്ക് 46 ദിർഹം 21 ഫിൽസാണ് .ഒരു യു എ ഇ ദിർഹം കൊടുത്താൽ 21 രൂപ 64 പൈസലഭിക്കുംദിർഹത്തിന്റെ മൂല്യം വർധിക്കും എന്നു കരുതി സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം നാട്ടിലേക്ക് അയയ്ക്കാൻ പറ്റിയ സമയമാണിതെന്നും ഇവിടത്തെചലവുകൾ അൽപം നിയന്ത്രിച്ചു ശമ്പളത്തിൽ നിന്നു കൂടുതൽ പണം അയയ്ക്കുന്നതിലും തെറ്റില്ലെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത് . .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. .വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ .
Read more