യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങളിൽ 46  ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ അനുഭവപ്പെടും...

Read more

യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ മുതലായവ ചൂടുകൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. വാഹനത്തിനുള്ളിൽ...

Read more

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി . ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണംകൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളംഉയർന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെ ത്തൽ.കോവി‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നു കൊണ്ടി രി ക്കുന്നത്ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർജനറലായ ടെഡ‍്രോസ് അഥനോം ഗെബ്രീഷ്യസ് പറഞ്ഞു.കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ‌നിന്ന്വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Read more

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,522 പേർക്ക് കോവിഡ് ബാധിച്ചതായും 1,475 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1700ന് മുകളില്‍തുടരുന്നു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,522 പേർക്ക് കോവിഡ് ബാധിച്ചതായും 1,475 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തി ലധികം കേസുകളാണ്രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽതാഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു. 967,591 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 947,667.പേർരോഗമുക്തി നേടി. 2,325 പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . നിലവിൽ 17,595.പേരാണ് ചികിത്സയിലുള്ളത് . ആർടിപിസിആർപരിശോധനകളും  കൂടിയിട്ടുണ്ട് .രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ156,396 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്ന തിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായിപരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read more

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു .എമിറേറ്റിന്‍റെ സൗന്ദര്യസംരക്ഷണംഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിൽ ആണ് അബൂദബിപരിഷ്കാരിച്ചത്  . പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽതുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ അധികൃതർക്ക് അപ്പോൾ തന്നെ പിഴ ചുമത്തുന്നതിനു അധികാരം നൽകുന്നതാണ് നിയമപരിഷ്കാരത്തിലെ സുപ്രധാനനടപടി. നിയമലംഘകർക്ക് പിഴയിൽ ഇളവ് നൽകുന്നതിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിനുമൊക്കെ അവസരം നൽകുന്നതാണ്പരിഷ്കാരങ്ങൾ. ചുമത്തപ്പെട്ട പിഴക്കെതിരേ അപ്പീൽ നൽകുന്ന തിന് നിയമലംഘകർക്ക് അനുവാദമുണ്ട്. എന്നാൽ, ചില കുറ്റകൃത്യങ്ങൾക്ക് മാത്രമാണ്ഈ ഇളവുള്ളത്. എമിറേറ്റിലെ ഹരിതാഭ ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതുറോഡുകൾ തുടങ്ങിയവക്ക് അഭംഗി വരുത്തുന്നപ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമായ 'ജനറൽ അപ്പിയറൻസ് ലോ ഓഫ് 2012'ലാണ് അധികൃതർ ഭേദഗതിവരുത്തിയത് .ചുമത്തപ്പെട്ട പിഴ 60 ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. മാലിന്യം നിക്ഷേപിച്ചവർക്ക് നിശ്ചിതസമയത്തിനുള്ളിൽ ഇതു നീക്കം ചെയ്യുന്നതിനുള്ള അവസരവും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ മാലിന്യം നീക്കുന്നതിനുള്ള തുകഇവരിൽ നിന്ന് ഈടാക്കുകയും ചെയ്യും.

Read more

അബൂദബി അൽ മഖ്ത പാലം ഭാഗികമായി അടച്ചിടുന്നത് ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബി അൽ മഖ്ത പാലം  ഭാഗികമായി അടച്ചിടുന്നത്  ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബി അൽ മഖ്ത പാലം  ഭാഗികമായി അടച്ചിടുന്നത്  ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പുംഅബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവുംഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസംനീളുന്നപാലംനവീകരണത്തി ന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അബൂദബി യെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽമഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട്വിപുലപ്പെടുത്തുകയായിരുന്നു.

Read more

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.

യു എ ഇയിൽ ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക്പ്രോസിക്യൂഷൻ അറിയിച്ചു . കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചില കേസുകളിൽ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കടുത്ത കുറ്റകൃത്യങ്ങൾക്ക് പിഴ അഞ്ചുലക്ഷം വരെ വർധിപ്പിക്കുകയും ചെയ്യും.ഇ-ക്രൈമു കളും അഭ്യൂഹങ്ങളുംതടയുന്നതിന് രൂപപ്പെടുത്തിയഫെഡറൽ നിയമമനുസരിച്ചാണ്നടപടിസ്വീകരിക്കുക.നിയമവിരുദ്ധമായി വെബ്സൈറ്റുകൾ, നെറ്റ്വർക്കുകൾ, മറ്റു വിവരസാ ങ്കേതിക വിദ്യ ഉപകരണങ്ങൾ എന്നിവക്കെതിരായ എല്ലാ ആക്രമണങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക്പിഴയും ജയിൽ ശിക്ഷയും വർധിപ്പിക്കാനും അധികൃതർക്ക് അനുമതിയുണ്ട്. തടവുശിക്ഷ ആറുമാസം വരെയാണ് നൽകാനാവുക. .ഓണ്‍ലൈനിലൂടെഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ നേരത്തെവ്യക്തമാക്കിയിരുന്നു.ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 250,000 ദിര്‍ഹവും പരമാവധി 500,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക്പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും. മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്‌മെയില്‍ ചെയ്യുക, ഒരാള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മര്‍ദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പത്തുവര്‍ഷം വരെ തടവുശിക്ഷലഭിച്ചേക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഓണ്‍ലൈനില്‍ ഭീഷണി പ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെ ന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യ ങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണ ശ്രമങ്ങളുമായിരംഗത്തെത്തിയത്.

Read more

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

ദുബായ്∙ എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു. നിയമനത്തിനു മുന്നോടിയായി വിവിധലോകനഗരങ്ങളിൽ എമിറേറ്റ്സ് എയർലൈൻ ക്യാംപെയ്ൻ നടത്തിയതായി  ഓപ്പറേഷൻ മേധാവി ആദിൽ അൽരിദ അറിയിച്ചു.മാർച്ചിനു മുൻപ് തന്നെപുതിയ നിയമന നടപടികൾ പൂർത്തീകരിക്കും. വിമാനത്തിനു ള്ളിലെ സേവനങ്ങൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ ഐടി അടക്കംവിവിധ മേഖലകളിൽ പുതിയ നിയമനമുണ്ടാകും.കഴിഞ്ഞ മേയിൽ ഓസ്ട്രേലിയ, അൾജീരിയ, തുനീഷ്യ, ബഹ്റൈൻ, ലബനൻ, ഈജിപ്ത് എന്നിവയ്ക്ക്പുറമെ യൂറോപ്യൻ നഗരങ്ങളിലും ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. 6 വൻകരകളിലെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 160 രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നിയമിക്കുന്നത്. നികുതിരഹിത വേതനവും മികച്ച താമസവും മറ്റു തൊഴിൽ ആനുകൂല്യവും ജീവനക്കാർക്ക് നൽകും. നിലവിൽ85219 ഉദ്യോഗസ്ഥർ എമിറേറ്റ്സിന് കീഴിലുണ്ട്. ബുക്കിങ് തിരക്കുമൂലംലോകത്തിന്റെവിവിധവിമാനത്താവള ങ്ങളിലേക്കു ടിക്കറ്റ് ലഭിക്കാത്തസാഹചര്യമാണ്. സർവീസുകൾ വിപുലപ്പെടുത്തിയാണ് ഇതു മറികടക്കാൻ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 129 വിമാനത്താവള ങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ്നടത്തുന്നു. 20 വിമാനങ്ങ ൾകൂടി പുതിയതായി ഇറക്കുമെന്നു ആദിൽ അൽരിദ  പറഞ്ഞു.

Read more

യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക്  അംഗീകാരം നൽകി.

യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ   ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഇക്കാര്യം കണ്ടെത്തിയി രിക്കുന്നത്. യു.എ.ഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും 'ഇന്‍റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേചൂണ്ടിക്കാണിക്കുന്നു. വിദേശികൾക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇഇടംപിടിച്ചിട്ടുണ്ട്. 12,000 പ്രവാസികളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജീവിത ഗുണനില വാരം, സ്ഥിരതാമസമാക്കാനുംജോലി ചെയ്യാനുമുള്ള എളുപ്പം എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സർവേയുടെ ഒമ്പതാമത്തെ എഡിഷൻ റിപ്പോർട്ടിൽ വ്യക്ത മാക്കുന്നു. 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം നേടിയിരിക്കുന്നത്. 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ തങ്ങളുടെജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടേതിന് സമാനമാണെന്നും വ്യക്തമാക്കുന്നു. ഭരണപരമായ സംവിധാനങ്ങളും വിസലഭിക്കാനുള്ള എളുപ്പവും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 83 ശതമാനവുംവിസലഭിക്കുന്നത്എളുപ്പമാണെന്ന് വിലയിരുത്തി.

Read more

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചിലപ്രദേശങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ്, ചിലസമയങ്ങളിൽ അനുഭവപ്പെടും .ഹ്യൂമിഡിറ്റിയും വർദ്ധിക്കും .ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, ഉച്ചയോടെ കിഴൻ ഭാഗങ്ങളിൽമേഘ രൂപീകരണത്തിന് സാധ്യതയുള്ളതിനാൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.

Read more
Page 46 of 59 1 45 46 47 59

Recommended