യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻകിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനാ യി25 മില്യൺ ഡോളർവാഗ്ദാനം ചെയ്ത .കിഴക്കൻ ജറുസലേമി ലെ അൽ മകാസ്ഡ് ആശുപത്രിയ്ക്ക് മെഡിക്കൽ സപ്ലൈസ് സേവനങ്ങൾ വിപുലീകരിക്കാനാണ് 25 മില്യൺഡോളർ വാഗ്ദാനം ചെയ്തിട്ടുള്ളത്. പലസ്തീൻ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും പലസ്തീൻ ജനതയുടെ ആവശ്യങ്ങൾനിറവേറ്റുന്നതിനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തേ യുക്രൈൻ, അഫ്ഗാനിസ്ഥാൻതുടങ്ങിയയിടങ്ങളിലേക്കും യു.എ.ഇ. മാനുഷികസഹായം എത്തിച്ചിരുന്നു.
Read moreയു.എ.ഇയിൽ സ്വർണവില കഴിഞ്ഞ ഒമ്പത് മാസത്തി നിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. ഇതോടെ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണംവർധിച്ചു. മിക്ക ജ്വല്ലറികളിലും സ്ഥാപനങ്ങളിലും മികച്ച വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.ബലി പെരുന്നാളിനു പുറമെകോവിഡാനന്തരം വിവാഹ ചടങ്ങുകളും മറ്റും സജീവമായതും സ്വർണവിപണിയിലെ തിരക്കിന് കാരണമാകുന്നുണ്ട്. വിൽപ്പന സാധാരണ മാസങ്ങളേക്കാൾ30ശതമാനം വരെ വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ആഴ്ച ദുബൈയിൽ 22കാരറ്റ് സ്വർണത്തിന് ഗ്രാമിന് 198 ദിർഹമും 24 കാരറ്റിന്211 ദിർഹവുമാണ് വില. ഈ വർഷം ആദ്യമായാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹത്തിൽ കുറവ് വില കാണിക്കുന്നത്.
Read moreയു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.ഷാർജ, ദുബായ് എമിറേറ്റു കളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആണ്ബലിപെരുന്നാളി നോടനുബന്ധിച്ച് പ്രഖ്യാപിച്ച വിലക്കുറവ് ഒരാഴ്ചകൂടി തുടരുമെന്ന് അറിയിച്ചത് . 20 ശതമാനം മുതൽ 65 ശതമാനം വരെയാണ്വിലക്കിഴിവ്. പലവ്യഞ്ജനങ്ങൾക്ക് പുറമെ ഇലക്‌ട്രോണിക് സാധനങ്ങൾക്കും വിലക്കിഴിവുണ്ട്. സഹ കരണ സ്ഥാപനങ്ങളിൽ 40 ശതമാനം വരെ വിലക്കുറവ്പ്രഖ്യാപിച്ചതായി ഷാർജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നാബൂദ വ്യക്തമാക്കിയിരുന്നു. ഫെഡറൽസഹകരണ സ്ഥാപന ങ്ങളിൽ 65 ശതമാനം വരെ വിലക്കുറവുണ്ടെന്ന് മാർക്കറ്റിങ് മാനേജർ ഡോ. സുഹൈൽ ബസ്തകി പറഞ്ഞു. ജൂലായ് 16 വരെയാണ്പെരുന്നാൾ ഓഫറുകളുടെ കാലാവധി. 1000 ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.
Read moreഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി. 50 ശതമാനത്തിലധികം യു.എ.ഇ. നിവാസികളും ഇ-വാഹനങ്ങളിലേക്ക് മാറുന്നതായി ഓഡി അബുദാബി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ധനവില ക്രമാതീതമായിവർധിച്ചതോടെയാണ് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞത്. അതോടെ സാധാരണക്കാരടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ആഗോളവിപണിയിലും എണ്ണവില വർധിച്ചതോടെയാണ് യു.എ.ഇ. യിലും ആനുപാതികമായി വർധനവ് ഉണ്ടായത്. ഈമാസം എണ്ണവില 16 ശതമാനത്തിലധികം വർധിച്ചതോടെ യു.എ.ഇ. യിൽ വലിയ വാഹനങ്ങളിൽനിന്നും ആളുകൾ ചെറു വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങി. മൈലേജ്കൂടുതൽ കിട്ടുമെന്നതിനാലാണ് ചെറിയ വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.
Read moreദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി . പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയുംകമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ് പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്‍റ്നടത്തേണ്ടത്. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക്ഇന്‍റർനാഷനൽ, ദുബൈ ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീസ്ഥാപനങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം.നിശ്ചിത തുക അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷിച്ച് 100 ദിർഹംഫീസ് ആയി നൽകണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ് മുടക്കിയാൽ 200 ദിർഹമാണ് ഫീസ്. ഓരോ തവണയും 10 ദിർഹം നോളജ് ഫീആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്റ്റാൾമെന്‍റ് അടക്കേണ്ട ദിവസത്തിന് 10 ദിവസം മുമ്പ് സമയം ദീർഘിപ്പിച്ചുനൽകണമെന്നഅപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ് അടച്ചിരിക്കണം.ദുബൈ പൊലീസിന്‍റെ വെബ്സൈറ്റിലൂടെയുംദുബൈ പൊലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലെ 'ഫൈൻസ് ഇന്‍സ്റ്റാൾമെന്‍റ് സർവിസ്'എന്ന ഓപ്ഷനിലൂടെയും ഈ സംവിധാനംപ്രയോജനപ്പെടുത്താം.
Read moreഅബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. വെള്ളിയാഴ്ചയും പ്രവർത്തിദിന മാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ചതന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം.
Read moreഅബുദാബി – അൽ മക്ത പാലത്തിലെ റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു .ഇന്ന് ചൊവ്വാഴ്ചപുലർച്ചെ 5.30 മുതൽ ജൂലൈ 16 ശനിയാഴ്ച പുലർച്ചെ 5.30 വരെ അബുദാബിയിലെ അൽ മക്ത പാലത്തിലെ ഇരു ദിശകളിലുമുള്ള ഇടതുവശത്തെപാതകൾ അടയ്ക്കു മെന്ന് അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത ത്തിന്റെയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.റോഡ് ഭാഗികമായി അടയ്ക്കുന്ന കാലയളവിൽ ശ്രദ്ധാപൂർവം വാഹനമോടി ക്കാനും ആവശ്യമെങ്കിൽ ബദൽ റൂട്ടുകൾതിരഞ്ഞെടുക്കാനും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
Read moreയു എ ഇ പൗരന്മാർക്ക് 150 കോടി ദിർഹത്തിന്റെ ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഉത്തരവിട്ടു .സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും യു.എ.ഇ.യുടെ ഭാവിക്ക് പ്രയോജനകരമാകുന്ന സ്ഥിരതയുള്ള ജനതയെവളർത്തിയെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണിത്.ഈ വർഷത്തെ രണ്ടാമത്തെ പാക്കേജാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.കുറഞ്ഞവരുമാനമുള്ള പൗരന്മാരെ സഹായിക്കാൻ അടുത്തിടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഭവന നിർമാണം, കോളേജ് വിദ്യാഭ്യാസം, 45 വയസ്സിന്മുകളിലുള്ളവർക്ക് തൊഴിൽ സഹായം അനുവദിക്കുമെന്ന് യു.എ.ഇ. പ്രസിഡന്റ് അറിയിച്ചിരുന്നു. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതിഎന്നിവയ്ക്കുള്ള സബ്സിഡിയും ഇതിൽ ഉൾപ്പെടുന്നു.
Read more2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു
Read moreയു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്. സൈബർഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ തുടങ്ങി നിരവധി അപകടങ്ങൾക്ക് കുട്ടികൾ ഇരയാകാനിടയുണ്ടെന്ന് പോലീസ്മുന്നറിയിപ്പ് നൽകി. സേഫ് സമ്മർ കാമ്പയിനിന്റെ ഭാഗമായാണിത്. യുവാക്കളും തട്ടിപ്പുകളിൽ അകപ്പെട്ടേക്കാം. പല കുട്ടികളുടെയും ഫോണുകളിൽസ്നാപ് ചാറ്റ്, വാട്ട്സാപ്പ്, ഫെയ്‌സ ്ബുക്ക്, മെസഞ്ചർ എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ ചില മാതാപിതാക്കൾക്ക് ആ ആപ്പുകൾ എന്താണെന്ന്പോലും അറിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വിശ്വസനീയ മായ ഉറവിടത്തിൽ നിന്നല്ലാതെ ഓൺലൈനിൽ ഇലക്ട്രോണി ക് ഗെയിമുകൾസബ്‌സ്‌ക്രൈബ് ചെയ്യരുതെന്നും പോലീസ് നിർദേശിച്ചു., അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടിക്ക് ഒരുക്കം തുടങ്ങി. ഈമാസം 14ന് ആണ് ചതുർ രാജ്യ വെർച്വൽ ഉച്ചകോടി. അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽഉച്ചകോടിയാണ് നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരി ക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ചചെയ്യും .
Read more