യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത. ഈആഴ്ചയുടെ  വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, മേഘാവൃതമായ കാലാവസ്ഥ കുറഞ്ഞത്ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയുമെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഉൾപ്രദേശ്ങ്ങളിലും ,തീരദേശമേഖലകളും , കിഴക്കൻ, തെക്കൻമേഖലകളിലും  മഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെതുടരുമെന്നതിനാൽ പൊടിപടലങ്ങൾ ഉയരും .രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനാൽ യുഎഇനിവാസികൾക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് ഇടവേള. യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത യുള്ളതിനാൽ ജാഗ്രത നിർദ്ദേശം .നിലവിൽ മൂടിക്കെട്ടിയഅന്തരീക്ഷവും കടുത്ത ചൂടും തുടരുകയാണ് . ചൊവ്വാഴ്ച വൈകീട്ട് ചില പ്രദേശ്‌ങ്ങളിൽ ശക്തമായ മഴപെയ്തിരുന്നു . പല സ്ഥലങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. കടുത്ത ചൂടിനിടെ ലഭിച്ച മഴയുടെകാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴപെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽപ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബിപൊലീസും ആവശ്യപ്പെ ട്ടു. നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻവാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. യു.എ.ഇ.യുടെ കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിടങ്ങളിൽനിന്നുള്ളമഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഐൻ, അൽ ഹിലി, മസാകിൻ, അൽ ശിക്ല എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.മഴയുടെദൃശ്യങ്ങളെല്ലാംതന്നെ ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂടുകാരണം കൃത്രിമ മഴ പെയ്യിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെ അനന്തരഫലമായി മഴ ലഭിച്ചതാണെന്നാണ് വിവരം. യഥാക്രമം35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസുമാണ് അബുദാബിയിലും ദുബായിലും താപനിലരേഖപ്പെടുത്തിയത്

Read more

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ 737 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്.

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ 737 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്.

അബുദാബി : ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . വിവിധ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തെ പല ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവർക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക . മോചിതരാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന...

Read more

യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,

യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,

യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ്മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  നിർദ്ദേശം നൽകി,.സംരംഭത്തിന് മാറ്റിവച്ച  ബജറ്റ് 14 ബില്യൺ ദിർഹത്തിൽ നിന്ന് 28 ബില്യൺ ദിർഹമായിഇരട്ടിയാക്കി.ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ എന്നിവയ്ക്കായി ഫണ്ട് പുതിയവിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.രാജ്യത്തുടനീളമുള്ളപരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ തീരുമാനം.

Read more

ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽ സ്റ്റാംപ് പുറത്തിറക്കി.

ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽ സ്റ്റാംപ് പുറത്തിറക്കി.

ഇന്ത്യയും യുഎഇയും സഹകരണത്തിന്റെ 50 വർഷം പിന്നിടുന്നതിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പും ഇന്ത്യ പോസ്റ്റും ചേർന്നു തപാൽസ്റ്റാംപ് പുറത്തിറക്കി. ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ സഹകരണത്തിന്റെ ഏടുകളാണു സ്റ്റാംപിലുള്ളത്. എമിറേറ്റ്സ് പോസ്റ്റ് സിഇഒ: അബ്ദുല്ല എംഅലഷ്രാം സ്റ്റാംപ് പ്രകാശനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഏറ്റുവാങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ദുബായ് രൂപീകരണത്തിന്റെ 50ാം വാർഷികവും മുൻനിർത്തിയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായാണ് സ്റ്റാംപ് പുറത്തിറക്കിയത്.സുഗന്ധദ്രവ്യകച്ചവടത്തിന്റെ ഭൂതകാലം മുതൽ ജീവിതോപാധി തേടി യുഎഇയിൽ എത്തി ഈ രാജ്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ വർത്തമാന കാലം വരെസുശക്തമായ ബന്ധമാണു ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നു ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.യുഎഇ രൂപീകരണത്തിന്റെ സുവർണ ജൂബിലി എന്നത് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിന്റെ സുവർണ ജൂബിലി കൂടിയാണെന്നും പറഞ്ഞു. ഈ ബന്ധത്തിന്റെ നട്ടെല്ലായ ജനങ്ങൾക്കുള്ള ആദരവ് കൂടിയാണ്ഈ സ്റ്റാംപെന്ന് സ്ഥാനപതി പറഞ്ഞു.ഇന്ത്യയുമായുള്ള വാണിജ്യ, വ്യാപാര സഹകരണം മെച്ചപ്പെടുത്താൻ മികച്ച പാഴ്സൽ, ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പുവരുത്തി വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സേവനവുമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് എന്നും ഒപ്പമുണ്ടാകുമെന്ന് സിഇഒ അബ്ദുല്ല പറഞ്ഞു

Read more

ദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

ദുബായിലെ  വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

ദുബായിലെ  വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾസംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനംനടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് റിയൽഎസ്റ്റേറ്റ് ഡവലപ്മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാർക്ക് ഓൺലൈൻ സംവിധാനം വഴി സേവനം ലഭ്യമാണ്.പൊതുജനആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ നിലയിൽ മാലിന്യം കുന്നുകൂടുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യം തരംതിരിക്കുന്നതിന്റെയും കൃത്യമായി സംസ്കരിക്കുന്ന തിന്റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കും. മാലിന്യം ശേഖരിക്കുന്നതിന് 3 ടീമുകളെയാണ്നിയോഗിച്ചത്. പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. മാലിന്യം നീക്കാനുള്ള ഓൺലൈൻ അപേക്ഷകൾമുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗം ഫീൽഡിലുള്ള ടീമിനു കൈമാറും.  മാലിന്യം ശേഖരിച്ചു സംസ്കരിക്കും വരെയുള്ള മുഴുവൻ കാര്യങ്ങളും അധികൃതർ നിരീക്ഷിച്ച് ഉറപ്പുവരുത്തും.

Read more

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ ‍വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ ലഗേജ് തൂക്കിഅധികമില്ലെന്ന് ഉറപ്പാക്കണം. ദുബായ് വഴി പോകുന്നവർ മെട്രോ സേവനം ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്കിൽനിനും  രക്ഷപ്പെടാം. ദുബായ്എയർപോർട്ടിൽ സ്മാർട് ടണൽ സേവനമുണ്ട്. ഒരിക്കൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കാതെ മുഖം സ്കാൻചെയ്ത് നടപടി പൂർത്തിയാക്കാം .താമസ വീസയുള്ളവർക്കും പൗരന്മാർക്കും ഇ–ഗേറ്റ് ഉപയോഗിച്ച്  വേഗം നടപടി പൂർത്തിയാക്കാം .എമിറേറ്റ്സ് ഉൾപ്പെടെചില വിമാന കമ്പനികളുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാലും ഏറ്റവും പുതിയ യാത്രാ നിയമം, വിമാന സമയം, ബാഗേജ് എന്നിവയെക്കുറിച്ചുള്ളവിവരങ്ങൾ ലഭിക്കും.ഇത്തിഹാദ് എയർവെയ്സ്, എയർ അറേബ്യ അബുദാബി, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകൾ സിറ്റി ചെക് ഇൻ സൗകര്യമുണ്ട്. യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് ഇവിടെ ബാഗേജ് നൽകി ബോഡിങ് പാസ് എടുത്താൽ  കൈയും വീശി എയർപോർട്ടിലെത്താം. ലഗേജും താങ്ങി നീണ്ടനിരയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കി നേരെ എമിഗ്രേഷനിലേക്കു പോകാം.48 മണിക്കൂർ മുൻപ് എയർലൈന്റെ വെബ്സൈറ്റിലോ ആപ് മുഖേനയോഓൺലൈൻ ചെക്–ഇൻ സൗകര്യവുണ്ട്. തുടർന്ന് സെൽഫ് സർവീസ് മെഷീനിൽ ബാഗേജ് നൽകി ഡിജിറ്റൽ ബോർഡിങ് പാസ് ഡൗൺലോഡ്ചെയ്തെടുത്തു യാത്ര തുടരാം. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ലഗേജ് നൽകാനുള്ള സൗകര്യവും നിലവിലുണ്ട്. അമേരിക്ക, ഇസ്രയേൽഎന്നിവിടങ്ങളി ലേക്കുള്ള യാത്രക്കാർക്ക് 12 മണിക്കൂർ ‍മുൻപും ലഗേജ് നൽകാം.വീട്ടിലെത്തി ബാഗേജ് (2 എണ്ണം) ശേഖരിക്കുന്ന സംവിധാനവും ചിലഎയർലൈനുകൾ ആരംഭിച്ചു. ആളൊന്നിന് 170 ദിർഹം അധികം നൽകണം.ഓൺലൈൻ, സിറ്റി ചെക്–ഇൻ സർവീസ് ഉപയോഗപ്പെടുത്താത്തവർക്ക്എയർപോർട്ടിലെ സെൽഫ് ചെക്–ഇൻ കിയോസ്കുകൾ ഉപയോഗപ്പെടുത്തി ബോഡിങ് പാസ് പ്രിന്റെടുക്കാം.

Read more

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായി രിക്കും  ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു. ഈ വ്യാഴാഴ്ചയാണ് അവധിക്കുമുമ്പുള്ള അവസാനത്തെ പ്രവർത്തി ദിവസം . അടുത്തചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.

Read more

യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം .

യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം .

യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം . പെരുന്നാൾസമയത്തെ കോവിഡ്  മാനദണ്ഡങ്ങൾഇന്നലെയാണ്ആരോഗ്യമന്ത്രാലയംപ്രഖ്യാപിച്ചത് .ബലിപെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി PCR പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണ മെന്ന് യുഎഇ ദുരന്ത നിവാരണ സമിതി ഓർമ്മിപ്പിച്ചു .ആഘോഷ പരിപാടികളിലും മറ്റുംപങ്കെടുക്കുന്നവർ 72 മണിക്കൂറിനക മുള്ള PCRഫലം ഹാജരാക്കണം. പൊതുജന ങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമംകർശനമാക്കിയത്. കൂടാതെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധിയാണ്. 9നാണ് പെരുന്നാൾ. പ്രതിദിന കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളായി 1600 കടന്ന പശ്ചാത്തലത്തിലാണ്ഓർമപ്പെടുത്തൽ.പെരുന്നാൾനമസ്കാരവുംഖുതുബയും 20 മിനിറ്റിനകം തീർക്കണം. പ്രാർഥനയ്ക്ക് എത്തുന്നവർ നമസ്കാര പായ (മുസല്ല) കൊണ്ടുവരണം.  മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലംപാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. പള്ളിയിലേക്ക് പ്രവേശി ക്കുന്നതും പുറത്തുപോകുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെ യാകണം. തിരക്കു നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. പള്ളി പരിസരത്ത് ജനങ്ങൾ നമസ്കരി ക്കാൻ സാധ്യതയുള്ളസ്ഥലങ്ങളിലും അകലം പാലിക്കുന്ന അകലം സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിക്കണം.  പെരുന്നാൾ സമ്മാനങ്ങളും പാരിതോഷികങ്ങളും ഡിജിറ്റലാക്കണമെന്നുംഅധികൃതർ നിർദേശിച്ചു. ഹജ് കഴിഞ്ഞ് എത്തുന്നവർ 7 ദിവസം വീട്ടിൽ കഴിയണം. തിരിച്ചെത്തുന്ന ഹാജിമാർക്ക് ആവശ്യമെങ്കിൽ പിസിആർ പരിശോധന നടത്താം. നാലാം ദിവസംപരിശോധിക്കൽ നിർബന്ധം. രോഗലക്ഷണം സംശയിച്ചാൽ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആരോഗ്യ രോഗപ്രതിരോധമന്ത്രലയംഅറിയിച്ചു

Read more

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി.

ചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റിആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി. ചൂടുകാലത്ത് ഉപയോഗം കൂടുമെങ്കിലുംകാര്യക്ഷമതയും കരുതലും വേണമെന്ന് ദേവ എമിറേറ്റിലെ ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു. അതിനായി ദേവയുടെ ‘സ്മാർട്ട് സേവനങ്ങൾ’ പരമാവധി പ്രയോജനപ്പെടുത്തണം. അതുവഴി ഉപയോഗംഗണ്യമായി കുറയ്ക്കാനും സാധിക്കും. സ്മാർട്ട് സേവനത്തിലൂടെ ദേവയുമായി നേരിട്ട് ബന്ധപ്പെടാതെ ജല, വൈദ്യുതി ഉപയോഗം ഡിജിറ്റൽ നിരീക്ഷണത്തിന്‌ വിധേയമാക്കാം. കൂടാതെ ‘ഹൈവാട്ടർ യൂസേജ് അലർട്ട്’ സംവിധാനം വെള്ളത്തിന്റെ ഉപയോഗംകുറയ്ക്കാൻ സഹായിക്കും.പഴയ എ.സി.കൾക്ക്‌ പകരമായിഗുണമേന്മയുള്ളതും പുതിയതുമായവ മാറ്റിസ്ഥാപിക്കുക.ഫിൽറ്ററുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക.എ.സി. ഉപയോഗിക്കുമ്പോൾ വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സാധ്യമായഇടങ്ങളിൽ എൽ.ഇ.ഡി. വെളിച്ചങ്ങളും മോഷൻ സെൻസറുകളും സ്ഥാപിക്കുക.രാവിലെ എട്ടിനുമുൻപുംവൈകീട്ട് ആറിനുശേഷവും മാത്രം ചെടികൾ നനയ്ക്കാൻ വെള്ളമുപയോഗിക്കുക,ഹോസ് പൈപ്പുകളുടെഉപയോഗം കുറയ്ക്കുക,പുതുതായി വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഗുണമേന്മയുള്ളതാണെന്ന്ഉറപ്പുവരുത്തുക.ആറുമാസത്തിലൊരിക്കൽ വാട്ടർമീറ്റർ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക.ആവശ്യമായതാപനിലയും സമയവും ക്രമീകരിച്ച് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.എന്നിവയാണ്ഊർജസംരക്ഷണത്തിനായി ദേവയുടെ പ്രധാന മാർഗനിർദേശങ്ങൾ

Read more

ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ ബൈക്കുകള്‍ക്ക് പകരം കാറുകളിലാരിയിക്കും ഭക്ഷണമെത്തിക്കുക.

ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍  ബൈക്കുകള്‍ക്ക് പകരം കാറുകളിലാരിയിക്കും ഭക്ഷണമെത്തിക്കുക.

ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് ബൈക്കുകള്‍ക്ക് പകരംകാറുകളിലായിക്കും ഭക്ഷണമെത്തിക്കുക. ഉഷ്‍ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാരുടെ ബൈക്ക് യാത്രയ്‍ക്ക് തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത് .രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം വൈകുന്നേരം 3.30 വരെ നീണ്ടുനില്‍ക്കും. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ഇതേ രീതിയിലായിക്കും ഭക്ഷണ വിതരണം. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് അധികൃതരുടെതീരുമാനം.  അതേസമയം പുതിയ നിയന്ത്രണത്തെ സ്വാഗതം ചെയ്‍ത് രാജ്യത്തെ ഭക്ഷണ വിതരണ കമ്പനികളും സോഷ്യല്‍ മീഡിയയിലൂടെരംഗത്തെത്തി.ഉഷ്ണ കാലത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായുംതൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുമെന്ന് തലബാത്ത് ട്വീറ്റ് ചെയ്‍തു. ഖത്തറില്‍ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ തന്നെ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഗള്‍ഫ്രാജ്യങ്ങളിലും സമാനമായ തരത്തിലുള്ള ഉച്ചവിശ്രമ നിയമങ്ങള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നു.

Read more
Page 51 of 59 1 50 51 52 59

Recommended