കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന്.

കെ.എം.സി.സി ഈദ് മെഗാ ഇവന്‍റ് ഇഷ്‌ഖേ ഇമാറാത്ത് ഈമാസം 12ന് ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലിഷർ ലാൻഡ് ഐസ് റിങ്ക്ഓഡിറ്റോറിയത്തിൽ നടക്കും. ഇബ്രാഹിം എളേറ്റിൽ (ചെയർ.) മുസ്തഫ തിരൂർ (ജന.കൺ.), അഡ്വ. ഇബ്രാഹിം ഖലീൽ (ചീഫ് കോഓഡിനേറ്റർ), മുസ്തഫ വേങ്ങര (കോ ഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.അഷ്‌റഫ് കൊടുങ്ങല്ലൂർ, നജീബ്തച്ചംപൊയിൽപ്രോഗ്രാം-കൺവീനർമാർ .

Read more

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

 ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ആതുരസേവന ശൃംഖലകളിലൊന്നായ മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച്മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി. കെ.എം.സി.സി യു.എ.ഇ ചാപ്റ്ററിലെ അംഗങ്ങൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമടക്കം അരലക്ഷത്തിലേറെ പേർക്ക് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലും അനുബന്ധ ശൃംഖലകളിലും ചികിത്സാ ആനുകൂല്യങ്ങൾലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിൽ (ഡി.ഐ.എഫ്.സി'യിൽ നടന്ന ചടങ്ങിൽ മേയ്ത്രഹോസ്പിറ്റലിന്‍റെയും കെ.ഇ.എഫ് ഹോൾഡിങ്സിന്‍റെയും ചെയർമാനായ ഫൈസൽ ഇ. കൊട്ടിക്കോളനും യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്പുത്തൂർ റഹ്മാനും ചേർന്ന് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.തുടക്കത്തിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കും അവരുടെകുടുംബാംഗങ്ങൾക്കുമാണ് ഈ പ്രിവിലേജ് കാർഡിന്‍റെ പ്രയോജനം ലഭിക്കുകയെങ്കിലും ഘട്ടംഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കുംമേയ്ത്രയുടെ മികച്ച ഡോക്ടർമാരുടെയും ആഗോള നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടെയും സേവനം ലഭ്യമാക്കുമെന്ന് ഫൈസൽ ഇ. കൊട്ടിക്കോളൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മേയ്ത്രയുടെ ഉന്നത നിലവാരമുള്ള ക്ലിനിക്കൽ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ളപദ്ധതി മലബാർ ജില്ലകളിലെ തെരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി തെക്കൻകേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ' -അദ്ദേഹം പറഞ്ഞു.

Read more

മുതിര്‍ന്ന സി പി എം നേതാവും ഉദുമ മുൻ എം എൽ എ യുമായ പി രാഘവൻ അന്തരിച്ചു.

മുതിര്‍ന്ന സി പി എം നേതാവും ഉദുമ മുൻ എം എൽ എ യുമായ പി രാഘവൻ അന്തരിച്ചു.

മുതിര്‍ന്ന സി പി എം നേതാവും ഉദുമ മുൻ എം എൽ എ യുമായ പി രാഘവൻ അന്തരിച്ചു. ദുബായ്ഏഷ്യാനെറ്റ് റിപ്പോർട്ടർ അരുൺ രാഘവന്റെ പിതാവാണ് പി രാഘവൻ.

Read more

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറിഎന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായിഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. സ്വദേശി വല്‍ക്കരണ പദ്ധതികളിലൂടെസ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോമേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കു ള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരുംവര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ്ഏതെല്ലാം മേഖലകളിലാണ് സൗദിവല്‍ക്ക രണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്

Read more

യു എ ഇയിൽ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

യു എ ഇയിൽ  മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

യു എ ഇയിൽ  മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക....

Read more

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍.

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍.

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍...

Read more

ദുബൈ  കെ.എം.സി.സി സാഹിത്യ അവാർഡ് പി. സുരേന്ദ്രന്

ദുബൈ  കെ.എം.സി.സി സാഹിത്യ അവാർഡ് പി. സുരേന്ദ്രന്

ദുബൈ: ഈ വർഷത്തെ കെ.എം.സി.സി സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന് സമ്മാനിക്കും. കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ  നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്, ഗ്രാമപാതകൾ-ഇന്ത്യൻ യാത്രകളുടെ പുസ്തകം, ജലഗന്ധി  എന്നീ കൃതികൾക്ക് കേരള  സാഹിത്യ അക്കാദമി അവാർഡ്...

Read more

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച...

Read more

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കിനൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.യാത്രമുടങ്ങിയതിനു യാത്രക്കാരോടു കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസമാണ് റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കു മൂലംയാത്രാ പ്രതിസന്ധി ഉണ്ടായത്. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെഹോട്ടലിലേക്കു മാറ്റിയിരുന്നു.

Read more

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലി.

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലി.

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്‌ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ്ചെയർമാനുമായ എം.എ.യൂസഫലി.  എമ്മാർ ഗ്രൂപ്പിന്റെയും മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെയും  ചെയർമാൻമുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.അബുദാബി രാജകുടുബാംഗങ്ങൾക്കും നിക്ഷേപമുള്ള ബാങ്കിൽ എം.എ.യൂസഫലിക്ക്പുറമേ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും നിക്ഷേപകരാണ്. ഗൾഫ് രാജ്യങ്ങൾ സമ്പദ്‌രംഗത്ത് കൂടുതൽവൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിർളയും സാന്നിദ്ധ്യമറിയിക്കുന്നത്.ആഗോളനിക്ഷേപസ്ഥാപനമായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബുദാബി അൽ-ഹെയിൽ ഹോൾഡിംഗ്‌സ് സി.ഇ.ഒ ഹമദ് ജാസിംഅൽ ദാർവിഷ്, എമിറേറ്റ്‌സ് എയർലൈൻ സി.ഇ.ഒ അദ്‌നാൻ കാസിം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാജ അൽമസ്രോയ് എന്നിവരും ബാങ്കിന്റെ പ്രഥമ ബോർഡിലുണ്ട്. പൂർണമായും ഡിജിറ്റലായി റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സാൻഡ് ബാങ്ക് ഉടൻ പ്രവർത്തനം തുടങ്ങും. 5,000 കോടിരൂപയുടെ വിറ്റുവരവാണ് ബാങ്കിന്റെ പ്രതീക്ഷ.

Read more
Page 52 of 59 1 51 52 53 59

Recommended