യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെവാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടിനിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽമഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്
Read moreബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തുനാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്. വൺവേയ്ക്ക് 1250 ദിർഹം നിരക്ക്. സ്വകാര്യ ട്രാവൽ ഏജൻസി ആണു സർവീസിനു ചുക്കാൻ പിടിക്കുന്നത്. തിരുവനന്തപുര ത്തേക്കുള്ള ആദ്യ വിമാനം 183 യാത്രക്കാരുമായി ഇന്നലെദുബായിൽനിന്നു പുറപ്പെട്ടു. 7നു റാസൽഖൈമയിൽ നിന്ന് ഒരു വിമാനവും 8ന് ഷാർജയിൽ നിന്നു കോഴിക്കോട്ടേക്ക് 2 വിമാനങ്ങളും ഉൾപ്പെടെ മൊത്തം 4 വിമാനങ്ങളിലാണു പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ഏജൻസിക്കു പദ്ധതിയുണ്ട്.ഈമാസം 7ന് യുഎഇയിൽ നിന്നു കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങ ളിലേക്ക് ഒരാൾക്കു വൺവേ ടിക്കറ്റിനു ശരാശരി 42,000 രൂപയാണു സാധാരണ വിമാനങ്ങളിൽ നിരക്ക്.
Read moreയു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് അംഗീകാരം നൽകി. രാജ്യത്തെ സമഗ്രസമ്പദ്വ്യവസ്ഥയാക്കി മാറ്റിയെടുക്കുകയെന്ന ദൗത്യത്തിന് ഊർജം പകരുന്നതിനുള്ള നയപരിപാടികളാണ്യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ വിഭാവനം ചെയ്തിരിക്കുന്നത്.ഉൽപാദനം, ഭക്ഷ്യവിഭവങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം എന്നീ നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള നയങ്ങൾക്കാണ് ഇപ്പോൾഅംഗീകാരം നൽകിയിരിക്കുന്നത്. 'പുനരുപയോഗം സാധ്യമാകാത്ത രീതിയിലുള്ള ഉൽപാദനവും ഉപഭോഗവുംപാഴാകുമെന്നാണ് സുസ്ഥിര വികസനമെന്ന ആധുനിക സങ്കൽപത്തിൽ കണക്കാക്കപ്പെടുന്നത്.വിലയേറിയവസ്തുക്കളും വിഭവങ്ങളും ഉപയോഗത്തിനുശേഷവും പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക്മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്‍റെ ദീർഘകാലത്തേക്കുള്ള സാമൂഹിക-സാമ്പത്തികഅഭിവൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇതിൽസ്വീകരിച്ചിരിക്കുന്നതെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയും ഭക്ഷ്യ സുരക്ഷ സഹമന്ത്രിയുമായമറിയം അൽ മുഹൈരി പറഞ്ഞു.2031ഓടെ ഉൽപാദന മേഖലയുടെ ശേഷി ഇരട്ടിയാക്കുന്നതിന് 10 ബില്യൺദിർഹത്തിന്‍റെ നിക്ഷേപം നടത്തുമെന്ന് അബൂദബി സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.ഇതടക്കംസാധ്യമാകുന്ന 22 നയങ്ങൾക്കാണ് യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ അനുമതിനൽകിയിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് വിഭവത്തിലേക്ക്, പുനരുപയോഗം, പുനരുൽപാദനം, ആർട്ടിഫിഷ്യൽഇന്‍റലിജൻസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നയങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.
Read moreഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർപുതുക്കിയമാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനനടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.
Read moreയുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 17 00ന് മുകളില്‍തുടരുന്നു . ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗികകണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത്1,778 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,657 കൊവിഡ് രോഗികളാണ്കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായിഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.യുഎഇയിൽതുടർച്ചയായ 19 –ാം ദിവസം ആയിരത്തിലേറെ കോവിഡ് രോഗികൾ സ്ഥിരീകരിക്കുന്നത് .പുതിയതായി നടത്തിയ 288,743കൊവിഡ് പരിശോധനകളില്‍നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തി യത്. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ 945,800പേര്‍ക്ക് യുഎഇയില്‍കൊവിഡ്വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 925,849. പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,316 . പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്മരണപ്പെട്ടത്. നിലവില്‍ 17,635. കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.മാസ്ക്ക് ധരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും സാമൂഹിക അകലംപാലിക്കണമെന്നും അധികൃതർ അവർത്തിച്ച് ഓർമ്മിപ്പിച്ചു .അവധിസമയങ്ങളിൽ അടക്കം പരമാവധി ജഗ്രത തുടരണമെന്നും ആരോഗ്യപ്രതിരോധമന്ത്രലയം അറിയിച്ചു
Read moreഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ആദ്യസംഘത്തിലുണ്ട്. വിമാന ത്താവള ത്തിലെ അഞ്ച്, ആറ്് ഗേറ്റുകൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു. അറബ് പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് കൈയിൽ പ്രാർഥനാമാലകളുമായാണ് തീർഥാടകരിൽ ചിലർ യാത്ര പുറപ്പെട്ടത്. വിശുദ്ധയാത്രയിൽ പങ്കെടുക്കാൻസാധിച്ചതിൽ തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു.ഹജ്ജ് തീർഥാടനത്തിന് അനിവാര്യമായ എല്ലാകാര്യങ്ങളും തീർഥാടകർ പാലിച്ചിട്ടുണ്ടെന്നു ദുബായ്സർക്കാരിന്റെ ഔദ്യോഗിക ഹജ്ജ് പ്രതിനിധിസംഘം മേധാവി മർവാൻ അൽ ഷെഹി പറഞ്ഞു. ഹജ്ജ് യാത്രയ്ക്ക് സർക്കാരിന്റെപൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Read moreവിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഒരുങ്ങി .ദുൽഹജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായ തോടെയാണ് ഇത്. ഹജ്ജിന്റെ പുണ്യകർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽപങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍നിന്നും മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ഹിജ്ജ 13 നാണ് ഈവർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍അവസാനിക്കുക .ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍വിശ്വാസി കളോടുംസഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജമാസപ്പിറവി നിരീക്ഷണം നടന്നത്.
Read moreയാത്രകളിൽ കോവിഡ് ജാഗ്രത മറക്കരുതെന്ന് ആരോഗ്യമന്ത്രലയം മുന്നറിയിപ്പ് നൽകി .എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക, സോപ്പും വെള്ളവുംഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ ഉപയോഗിക്കുക, മറ്റുള്ളവരുമായി സുരക്ഷിതമായ അകലംപാലിക്കുക, അസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, മോശം വായുസഞ്ചാരമുള്ളആൾക്കൂട്ടങ്ങളും ഇൻഡോർ സ്ഥലങ്ങളും ഒഴിവാക്കുക, തുറസ്സായ സ്ഥലങ്ങളിലെ കൂട്ടായ്മകളിൽ മാത്രം പങ്കെടുക്കുക, പൊതുഗതാഗതത്തിൽ ഭക്ഷണംകഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്, പുറത്ത് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുക, ഡിജിറ്റൽ പേയ്‌മെന്റ്രീതികൾ ഉപയോഗിക്കുക, തുമ്മുമ്പോൾ ടിഷ്യൂ ഉപയോഗിച്ചോ കൈമുട്ടിന്റെ വളവുപയോഗിച്ചോ എപ്പോഴും വായ മൂടുക തുടങ്ങി പൊതുവായ കോവിഡ്ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.
Read moreയു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു.സൗദി അറേബ്യയിൽ ബുധനാഴ്ചയാണ് ദുൽഹജ്ജ് മാസപ്പിറവി കണ്ടത്. ഒമ്പതിനാണ്ബലിപെരുന്നാൾ.
Read moreദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ, ജോർദാൻഎന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ കഴിഞ്ഞ 22ന് പറന്നുയർന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നുള്ള എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തു.ഇതോടെ സീസണിലെ തിരക്കേറിയ വിമാന സർവീസുകൾക്കു ദുബായിൽ തുടക്കമായി. യാത്രക്കാർക്കുസൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Read more