വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു. താമസവിസകൾ പാസ്‌പോർട്ടിൽ പതിക്കുന്നതിനുപകരം നിലവിലെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി.യിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമാറ്റംഅടുത്തിടെയാണ് യു.എ.ഇ. നടപ്പാക്കിയത്.പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യ ഉൾപ്പെടെ യുള്ള ഏത് വിദേശരാജ്യത്ത്പോയാലും യു.എ.ഇ. യിലേക്ക് പുറപ്പെടുന്നതിന് മുൻപേ എമിറേറ്റ്‌സ് ഐ.ഡി. ഉണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടും വിമാന ടിക്കറ്റും പരിശോധിച്ച്സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കും.എങ്കിലും പാസ്‌പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എൻട്രിപെർമിറ്റ്, എമിറേറ്റ്‌സ് ഐ.ഡി, ഇ-വിസ തുടങ്ങിയവയിൽ ഏതെങ്കിലും ഉള്ളവർക്ക് മാത്രമാണ് ബോർഡിങ് പാസ് അനുവദിക്കുന്നത്. എമിറേറ്റ്‌സ് ഐ.ഡി. മറന്ന സാഹചര്യത്തിൽ നാട്ടിൽനിന്ന് യാത്ര മുടങ്ങിയവരുടെ അനുഭവങ്ങൾ മുൻനിർത്തിയാണ് അധികൃതർ ഇക്കാര്യം ആവർത്തിച്ച് ഓർമിപ്പിക്കുന്നത്.
Read moreവേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെമുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ചഅറിയിച്ചു. ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ 18 ബോയിങ് 787-8 ഡ്രീംലൈനറുകളും ഒരു എയർബസും അധികമായി ബുധനാഴ്ച മതുൽ സർവീസ്നടത്തുന്നതായി എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഗൾഫ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവയുടെ റീജണൽ മാനേജർ പി.പി.സിങ്പറഞ്ഞു. ആദ്യദിനം ദുബായിൽനിന്ന് 246 യാത്രക്കാരാണ് ഡൽഹിയിലേക്ക് പറന്നത്. തിരക്കേറിയതോടെ വ്യാഴാഴ്ച അധികവിമാനത്തിൽ സീറ്റുംലഭ്യമായിരുന്നില്ല. ഒരു വശത്തേക്ക് മാത്രമായി 1130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 2030 ദിർഹമാണ്. അധികവിമാന ത്തിലുള്ളബുക്കിങ് അടുത്ത ഒക്ടോബർ വരെ ലഭ്യമായിരിക്കും.
Read moreയു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.സ്‌കൂളുകൾ അടച്ചതും അടുത്ത ആഴ്ച്ചയിലെ ദീർഘ അവധിയുംകണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യാത്രയ്ക്ക് തയ്യാറെടുക്കയാണ് .രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളി ലും ഇന്ന് മുതൽ വേനലവധിആരംഭിച്ചുകഴിഞ്ഞു. യു.എ.ഇ .യിൽനിന്ന് ഇന്ത്യയിലേക്കാണ് ഇക്കാലയളവിൽ യാത്രക്കാർ അധികമുള്ളത്. ജൂലായ് പകുതിവരെ വിമാനയാത്രാനിരക്കുംആറിരട്ടിയാണ്. മിക്ക വിമാനങ്ങളിലും സീറ്റും കിട്ടാനില്ല. അതേസമയം, യാത്രാത്തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനി കൾ ഒട്ടേറെസർവീസുകളുംവാഗ്ദാനംചെയ്യുന്നുണ്ട്.എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് എടുക്കുന്നവർക്ക് ബുർജ് ഖലീഫയിൽപ്രവേശിക്കാൻ സൗജന്യ ടിക്കറ്റ് ഉൾപ്പെടെ ഒട്ടേറെ ഓഫറുകളാണ് പ്രഖ്യാപിച്ചിരി ക്കുന്നത്. തടസ്സങ്ങളിലാത്ത യാത്രാനുഭവം സാധ്യമാക്കുന്ന തിനുംഇത്തിഹാദ് എയർലൈൻസ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനയാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുള്ള ഓഫ്എയപോർട്ട് ചെക്ക് ഇൻ സർവീസും അബുദാബിയിൽ അടുത്തമാസം പകുതിയോടെ പ്രാബല്യത്തിലാകും.വേനലവധി മുന്നിൽ കണ്ടുകൊണ്ടു തന്നെദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കൻ റൺവേയുടെ നവീകരണ പ്രവർത്തനങ്ങൾ അധികൃതർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 45 ദിവസങ്ങളെടുത്ത് വിപുലമായ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ജൂൺ 22-ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
Read moreദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാനും കമ്പനികൾആലോചിക്കുന്നുണ്ട്. പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം. ഒറ്റത്തവണഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോകവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ്വിലയിരുത്തൽ.റെസ്റ്റോറന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ രണ്ടര ദിർഹത്തിനും കട്ടികൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനുംകടകളിൽ ലഭ്യമാണ്. ദുബായിൽ രണ്ടു വർഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനംഏർപ്പെടുത്താനാണ് തീരുമാനം. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടി യായാണ് ഒറ്റത്തവണ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുന്നത്.ആദ്യഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശേഷംതുടർനടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. പ്രകൃതിവിഭവങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന്ജനങ്ങളുടെ പാരിസ്ഥിതി ക അവബോധത്തിൽ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യ മാണെ ന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ വിലയിരുത്തി യിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വില ഈടാക്കുന്ന രീതി നിലവിൽ 30-ലേറെ രാജ്യങ്ങളിൽ പ്രാബല്യത്തിൽ ഉണ്ട്. ദുബായിലെഎല്ലാ ബിസിനസ് സ്ഥാപന ങ്ങളും സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെ പൂർണമായും പിന്തുണച്ചതായി കൗൺസിൽ നടത്തിയ സർവേയിൽകണ്ടെത്തിയിരുന്നു.
Read moreഅബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച ആവേശകരമായപ്രതികരണത്തെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് ഇൻട്രാഗേറ്റഡ്ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) സർവീസുകൾ ആരംഭിക്കുന്നത്.38 ബസുകൾ സ്വകാര്യമേഖലയിൽ നിന്നെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതുവരെ 70,000 യാത്രക്കാർക്ക് സേവനം നൽകിയതായി ഐ.ടി.സി. അറിയിച്ചു. അബുദാബി സിറ്റിയിൽനിന്ന് ബനിയാസിലെ ടാക്സി സ്റ്റേഷൻ, അൽമഫ്റഖ് സിറ്റി, അൽ മിർഫ സിറ്റി, സായിദ് സിറ്റി തുടങ്ങിയവയാണ് പുതിയ സർവീസുകൾ. സിറ്റിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്‌സ്റ്റോപ്പ്എക്സ്പ്രസ് ബസുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ നവീകരിക്കുന്ന തിനും കലാപരമായ അലങ്കാരങ്ങൾ നടത്തുന്നതിനുംഐ.ടി.സി. തീരുമാനം എടുത്തിട്ടുണ്ട്. പൊതുഗതാഗതമേഖല കൂടുതൽ വിപുലവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്ഐ.ടി.സി. ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
Read moreയുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെ ഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്
Read moreയു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാമെ ന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ധനവില സമിതി എല്ലാ മാസാവസാനവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്.കഴിഞ്ഞ ജനുവരിമുതൽ യു.എ.ഇ.യിൽ പെട്രോൾ വില 56 ശതമാനത്തിലേറെ ഉയർന്നിരുന്നു.
Read moreയുഎഇയില്‍ ഇന്നുമുതൽ ഇന്ധനവില വീണ്ടും വർദ്ധിച്ചു. ജൂലൈ മാസത്തെ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റിയാണ് ഇന്നലെ രാത്രി പ്രഖ്യാപിച്ചത് . ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രബാല്യത്തില്‍ ആയിട്ടുണ്ട്.സൂപ്പര്‍ - 98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിര്‍ഹമായി രിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.96 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചി ട്ടുണ്ട്. ജൂണിലെ 4.14 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇന് 4.76 ദിര്‍ഹം നല്‍കണം.2015 ഓഗസ്റ്റ് മാസത്തി ല്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞ തിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്.ജൂണ്‍മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
Read moreകുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന്റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചി രിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശകവിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്.ഭാര്യയെയോഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെകൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണ ങ്ങളുടെ ഭാഗമായിസന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെമാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ള വര്‍ക്ക്മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയസംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണമെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെകുടുംബ, സന്ദര്‍ശക വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ ഇതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണം തിങ്കളാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Read moreദുബായിൽ സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ലാബിലെത്തി പരിശോധിച്ചു പരിശുദ്ധിഉറപ്പാക്കാം.തട്ടിപ്പു കല്ലുകളും ആഭരണങ്ങളും വാങ്ങി പറ്റിക്കപ്പെടാതിരിക്കാൻ ലാബ് പരിശോധന സഹായിക്കും. കല്ലുകൾ ഏതു രീതിയിൽരൂപപ്പെടുത്തിയതാണെന്നും കാലപ്പഴക്കവും പരിശോധനയിൽ വ്യക്തമാകും.കരാമ ഉംഹുറൈർ റോഡിലാണ് ലാബ് പ്രവർത്തിക്കുന്നത്. ഭക്ഷണം, ഇലക്ട്രോണിക് സാധനങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും ലാബിൽ ചെയ്യാം
Read more