യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ.

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ.

യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ .എമിറേറ്റ്സ് ഐഡിയുമായി  തൊഴിൽ വീസ ലിങ്ക്ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യിൽ കരുതുന്നത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഗുണകരമാകുമെന്ന്  അധികൃതർഓർമ്മിപ്പിച്ചു . പുതിയ നിയമം അനുസരിച്ച് വീസ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ് ഐഡി  കരുതേണ്ടത്.നിലവിൽ പാസ്പോർട്ടിൽസാധുതയുള്ള വീസ ഉള്ളവർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമില്ല. യുഎഇയിൽ മേയ് 16 മുതലാണ് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ വീസപാസ്പോർട്ടിൽ പതിക്കുന്നത് പൂർണമായും നിർത്തിയത്. ഇതിനുശേഷം വീസ എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ എമിറേറ്റ്സ്ഐഡിയുമായി ബന്ധിപ്പിച്ചിരുന്നു. വീസ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ പ്രത്യക്ഷത്തിൽ കാണാനാവില്ല.പുതിയ തിരിച്ചറിയൽ കാർഡിൽ ഐഡിനമ്പർ, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങൾഉണ്ടാകും. ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് റീ‍‍ഡർ മുഖേന എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ വിവരംലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെവ്യക്തമാക്കിയിരുന്നു.അതു സാധിച്ചില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാലും താമസ വീസ വിവരങ്ങൾലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അബുദാബി ഉൾപ്പെടെ ചില എമിറേറ്റുകളിൽ ഏപ്രിൽ 11 മുതൽ താമസ വീസ സ്റ്റിക്കർ പാസ്പോർട്ടിൽപതിക്കുന്നത് നിർത്തലാക്കിയിരുന്നു. ദുബായിൽ തിരിച്ചറിയൽ കാർഡുമായി വീസ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പാസ്പോർട്ടിൽ വീസപതിക്കുന്നത് നിർത്തിയിട്ടില്ല

Read more

പ്രിയപ്പെട്ട വെട്ടൂർജിക്ക് വിട …
വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.

പ്രിയപ്പെട്ട വെട്ടൂർജിക്ക് വിട …വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.

ഗൾഫ് പ്രക്ഷേപണ കലയുടെ ഇതിഹാസം വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. കഴിഞ്ഞ രാത്രി രണ്ടു മണിക്ക് ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗസംബന്ധമായ അസുഖം കാരണമാണ് മരണം. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാരം. 74 വയസ്സ്90 കളിൽ യുഎ...

Read more

ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.

ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.

ഗൾഫിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർ ഓഫർ ലെറ്റർ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയഅധികൃതർ. വ്യാജ ഓഫർ ലെറ്റർ ലഭിച്ച് തൊഴിലാളികൾ വഞ്ചിതരാകുന്നത് ഒഴിവാകാനാണിത്.തൊഴിൽ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർഅടിസ്ഥാനമാക്കിയാണ് തൊഴിൽ കരാറുകളുടെ നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കുക. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് രൂപപ്പെടുത്തിയതൊഴിൽ വാഗ്ദാന പത്രികകളാണ് ഒരാളുടെ പ്രാഥമിക തൊഴിൽ രേഖ. വിദേശത്തുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനു മുൻപ് ഓഫർ ലെറ്റർഅവർക്ക് അയയ്ക്കണം.ഇതിലെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി വേണം ഉദ്യോഗാർഥി ഒപ്പ് വയ്ക്കാൻ. ശേഷം ഇതുതൊഴിലുടമയ്ക്ക് തിരിച്ചയക്കണം. ഇപ്രകാരം ലഭിക്കുന്ന ഓഫർ ലെറ്ററുകകളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് കൃത്യത ഉറപ്പാക്കണമെന്നാണു മന്ത്രാലയഅധികൃതരുടെ മുന്നറിയിപ്പ്. ഓഫർ ലെറ്റർ പ്രിന്റ് ചെയ്യുന്നതിനും നിർദിഷ്ട സ്ഥാപനത്തിനു അനുവദിച്ച തൊഴിൽ ക്വോട്ട അറിയുന്നതി നുംമന്ത്രാലയത്തിന് അപേക്ഷ നൽകണം.പരിധിയിൽ കവിഞ്ഞ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. തൊഴിലിന്റെ സമഗ്രരൂപം അടങ്ങിയതായിരിക്കണംഓഫർ ലെറ്ററുകൾ. ഇത് ഉദ്യോഗാർഥിക്കോ നിയമാനുസൃത റിക്രൂട്ടിങ് ഏജൻസികൾക്കോ അയച്ച് കൊടുത്താണ് വിദേശ രാജ്യങ്ങളിലുള്ളതൊഴിലന്വേഷകന്റെ ഒപ്പ് പതിപ്പിക്കുന്നത്. ഓഫർ ലെറ്റർ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മൂന്ന്‌ വഴികൾ ഉണ്ട് .നിയമനം രാജ്യത്തിനകത്ത് നിന്നാണെങ്കിലും പുറത്ത് നിന്നാണെങ്കിലും പരിശോധിക്കാം. ∙ ആദ്യം മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ അന്വേഷണ സേവനം പ്രയോജനപ്പെടുത്താം. ∙ സ്മാർട്ട് ആപ് വഴിയും വ്യാജ ഓഫർ ലെറ്റർ തിരിച്ചറിയാം.∙ ഇതിനു പുറമെ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റമർ ഹാപ്പിനസ്സ് സെന്ററുകൾ വഴിയും ലഭിച്ച തൊഴിൽ നിയമന വിശദാംശങ്ങൾ അറിയാനാകും

Read more

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ.

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ.

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍  സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹജ്ജ് 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു . ആരോഗ്യ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,769 പേര്‍ക്കാണ് കൊവിഡ്സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,674കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെരോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട്ചെയ്തത്.യുഎഇയിൽ തുടർച്ചയായ 19 –ാം ദിവസം ആയിരത്തിലേറെ കോവിഡ് രോഗികൾസ്ഥിരീകരിക്കുന്നത് .പുതിയതായി നടത്തിയ  192,567  കൊവിഡ് പരിശോധന കളില്‍ നിന്നാണ് രാജ്യത്തെപുതിയ രോഗികളെ കണ്ടെത്തി യത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 944,022 പേര്‍ക്ക്യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 924,192. പേര്‍ ഇതിനോടകം തന്നെരോഗമുക്തരായി.  2,315. പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍  17,515. കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.മാസ്ക്ക് ധരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും  സാമൂഹിക അകലംപാലിക്കണമെന്നും അധികൃതർ അവർത്തിച്ച് ഓർമ്മിപ്പിച്ചു .അവധിസമയങ്ങളിൽ അടക്കം പരമാവധി ജഗ്രതതുടരണമെന്നും   ആരോഗ്യ പ്രതിരോധമന്ത്രലയം അറിയിച്ചു

Read more

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽരണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾജനിതകശ്രേണീക രണത്തിന് അയക്കാനം നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച്ഐസോലേഷനിൽ പാർപ്പി ക്കാനും നിർദേശമുണ്ട്.ആശുപത്രികളിൽ പനിലക്ഷണ വുമായി എത്തുന്നആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്ക ണമെന്നുംനിർദേശമുണ്ട്. രോഗബാധയു ണ്ടാകുന്നസ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണംനടത്താനുംകേന്ദ്രസർക്കാർആവശ്യപ്പെട്ടിട്ടുണ്ട്.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച്കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്ന തിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യംനൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞദിവസം മുതൽ കേരളത്തിൽ മാസ്ക്ക് നിർബന്ധം ആക്കിയിട്ടുണ്ട് .മാസ്ക്ക് ധരിക്കാതെ ആൾക്കൂട്ടത്തിലും വാഹനങ്ങളിലും കയറിയാൽ അഞ്ഞൂറ് രൂപയാണ് പിഴ

Read more

വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഇനിയുഎ ഇയിലെ പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായി നയിക്കും .

വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഇനിയുഎ ഇയിലെ പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ    ജോണ്‍ മത്തായി നയിക്കും .

ലോകത്തെ 43 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഇനിയുഎ ഇയിലെ പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായി നയിക്കും .ബഹ്‌റിനിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസാണ്...

Read more

(ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി.

(ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി.

DUBAI ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ‘ഹാപ്പിനസ് ഇൻ ട്രാവലിങ്’ എന്നപേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം തുടങ്ങി. ജി.ഡി.ആർ.എഫ്.എ. മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനംചെയ്തു. വകുപ്പിലെ ജീവനക്കാർക്കും അവരുടെ...

Read more

ദേശീയകമ്പനികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കാനുള്ള അവസരങ്ങളും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതി ആരംഭിച്ചു.

ദേശീയകമ്പനികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കാനുള്ള അവസരങ്ങളും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതി ആരംഭിച്ചു.

ദേശീയകമ്പനികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കാനുള്ള അവസരങ്ങളും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതി ആരംഭിച്ചു. സംയോജിത വാണിജ്യപ്രതിനിധി സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സംരംഭമായ ദുബായ് ഗ്ലോബൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ചുഭൂഖണ്ഡങ്ങ ളിലായി 50 പ്രതിനിധിസ്ഥാപനങ്ങൾ തുടങ്ങുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.വാണിജ്യ ഓഫീസുകളുടെ ശൃംഖല ദുബായ് ചേംബേഴ്സ്, സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവുംമികച്ച വ്യാപാര ഹബ്ബുകളിലൊന്നായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് കമ്പനികൾ വിദേശവിപണികളിൽ സജീവമാകു ന്നതോടെ ദുബായിലേക്ക് കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

Read more

യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്.

യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്.

യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽവെച്ച് അറബ് യുവതിയെ ഒരാൾ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സംഭവം നടന്ന്‌ രണ്ടുമണിക്കൂറിനകംതന്നെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു....

Read more
Page 55 of 59 1 54 55 56 59

Recommended