ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി . ഇതിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടും. ഇവയിലധികവും നായിഫ് ഏരിയയിൽ നിന്നാണ് പിടികൂടിയത്.സൈക്കിളുകൾക്കായി അനുവദിച്ചിരിക്കുന്ന ലെയ്നുകളിലൂടെ അല്ലാതെ ഓടിക്കൽ, ഓടുന്ന വാഹനങ്ങളുടെ എതിർദിശയിൽ സഞ്ചരിക്കൽ, ട്രാഫിക് ലൈറ്റ് പോസ്റ്റുകളിലും മറ്റും സൈക്കിൾ പൂട്ടിവെക്കൽ തുടങ്ങിയ നിയമലംഘനങ്ങൾനടത്തിയതിനാണ് സൈക്കിളുകൾ പിടികൂടിയത്. ചില സൈക്കിളുകാർ റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റോഡ് ഉപയോക്താക്കളുടെ ജീവന്ഭീഷണിയായിട്ടുണ്ടെന്നും നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു. 'റോഡ് ഉപയോക്താക്കളുടെ ജീവൻരക്ഷിക്കുന്നതിനായി നായിഫ് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ സൈക്കിൾ യാത്രികരും ഗതാഗത നിയമങ്ങൾഅനുസരിക്കണമെന്നും ഹെൽമറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു.
Read moreയു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്. ഈ വർഷത്തിലെ ആദ്യ നാല് മാസങ്ങളിലായി 936 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേസുകളുടെ എണ്ണം 558 ആയിരുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. കടൽ-കര-വ്യോമമാർഗം മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചകുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.കുരുമുളക് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് വസ്തുക്കൾ ജെബൽ അലി തുറമുഖത്തുനിന്ന് കസ്റ്റംസ്പിടികൂടിയിരുന്നു. 2,968 പെട്ടികളിലായി കാപ്പി ഉത്പന്നങ്ങളിൽ മയക്കുമരുന്നുകൾ ഒളിപ്പിച്ചുവെച്ചതായും കസ്റ്റംസ് കണ്ടെത്തി.മയക്കുമരുന്ന്ഉപയോഗത്തിനെതിരേ ബോധവത്കരണ പ്രദർശനം നടത്തി റാസൽഖൈമ പോലീസ്. എമിറേറ്റിലെ മയക്കുമരുന്ന് കടത്ത്, വ്യാപാരം, ആസക്തി എന്നിവഇല്ലാതാക്കാൻ അന്താരാഷ്ട്ര ലഹരിവിരുദ്ധദിന ത്തിൽ അൽ മനാർ സെന്ററിലാണ് ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചത്.പ്രദർശനങ്ങളിലൂടെമയക്കുമരുന്ന് ഉപയോഗവും വ്യാപാരവും തടയുന്നതിനോടൊപ്പം ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നുംറാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.വിവിധ ഭാഷകളിലായിസുരക്ഷാ നിർദേശങ്ങൾ നൽകുമെന്ന് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ടെക്നിക്കൽ സപ്പോർട്ട് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മറ്റാർ അലി അൽമറ്റാർ പറഞ്ഞു
Read moreഅബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു. ഖലീഫ ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) കേന്ദ്രമായിട്ടാണ് പ്രവർത്തനം.വിവിധ രാജ്യങ്ങളിലെ ഉൽപാദന കേന്ദ്രങ്ങളുമായി കരാർ ഒപ്പിട്ട് ഉൽപന്നങ്ങൾശേഖരിക്കാനും പദ്ധതിയുണ്ട്. ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന ഭക്ഷ്യ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും. പ്രതിസന്ധികളെ നേരിടാനുള്ള തന്ത്രങ്ങളും സമ്മേളനത്തിൽ ആവിഷ്‌കരിക്കും.കോവിഡ് , റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങി സമീപകാല സംഭവങ്ങൾനിലവിലെ പ്രതിസന്ധിക്കു കാരണമായിട്ടുണ്ടെന്നും ഇത്തരം സന്ദർഭങ്ങൾ മുന്നിൽകണ്ടാണ് പുതിയ നീക്കമെന്നു ഭക്ഷ്യ സുരക്ഷാ വിദഗ്ധർപറഞ്ഞു.മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രത്തെ കിഴക്കൻ, പടിഞ്ഞാറൻ വിപണികളെ ബന്ധിപ്പിക്കുമെന്ന് അബുദാബി പോർട്ട്ഗ്രൂപ്പ് എംഡിയും ചീഫ് എക്‌സിക്യൂട്ടീവുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസി പറഞ്ഞു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
Read moreദുബായിലെ വൈദ്യുതി വിതരണ രംഗം സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനുംവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട. ഓട്ടമാറ്റിക് സ്മാർട് റെസ്റ്ററേഷൻ സിസ്റ്റം എന്നാണ് പുതിയ സംവിധാന ത്തിന്റെപേര്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ആദ്യമാണെന്ന് വൈദ്യുത, ജല വിതരണ വകുപ്പ് അറിയിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ചയെ പൂർണമായും ഉപയോഗപ്പെടുത്തു ന്നതിന്റെ ഭാഗമാണ് മാറ്റം. പുതിയ സംവിധാനം വൈദ്യുതി വിതരണ മേഖലയുടെകാര്യശേഷി വർധിപ്പിക്കും. 14700 കോടി രൂപ മുതൽമുടക്കുള്ളതാണ് പുതിയ സംവിധാനം.
Read moreയുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി . ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.അബുദാബി പാലസിലെത്തിയപ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ്ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനംഅറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു.യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കുംഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളുംചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.മണിക്കൂറുകള്‍ മാത്രമാണ്പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുംസംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടിപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Read moreഷാർജയിൽ പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ വില്പനനടത്തുന്ന വാഹനങ്ങൾനിരീക്ഷിക്കുകയും ചെയ്യുമെന്ന് സെൻട്രൽ റീജൺ പോലീസ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ കേണൽ അഹമ്മദ്ജാസിം അൽ സാബി പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയമപരമായ നിർദേശങ്ങൾ പാലിക്കുന്നു ണ്ടെന്ന് ഉറപ്പ്വരുത്തും.നിർമാണം, കാർഷികം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ മോഷണസംഘങ്ങൾ വർധിക്കുന്ന തായിപരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.
Read moreഎമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു .ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബി ലുവ്റ്മ്യൂസിയം എന്നിവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾഎടുക്കുന്ന വർക്കാണ് ഈ സൗജന്യങ്ങൾ.ഒരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്കു വ്യത്യാസംഉണ്ടാകാമെന്നും ഇതു വെബ്സൈറ്റി ൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
Read moreവിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി ദുബായ് മാറുന്നു . പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായിസജ്ജമാകുന്നത്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെപ്രധാന കണ്ണിയായി ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽഅവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്.പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന.ദുബായ് എമിറേറ്റിൽആഡംബര ഹോട്ടലുകളും പെരുകി. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി ,ഓരോ വരവിലുംസന്ദർശകർക്കു നവ്യാനുഭവം പകരുന്ന പുരോഗതിയാണു ദുബായ് സന്ദർശകർക്കു സമ്മാനിക്കുന്നത്..
Read moreദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ 2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട് . കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 202l ലെ കാലയളവിനേക്കാൾ 214 % സന്ദർശക വർധന. അന്നു 10.27 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ്കടമ്പ കടന്നു ദുബായിലെത്തിയത്. വിനോദമായാലും ബിസിനസ്സ് ചെയ്ത് സ്ഥിരവാസമാണു ലക്ഷ്യമെങ്കിലുംവീസാ നടപടിക്രമങ്ങൾ ലളിതമായതാണു ദുബായ് എമിറേറ്റിന്റെ സവിശേഷത.
Read moreപ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തി .യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ സ്വീകരിച്ചു.
Read more