നാളെ ബുധാഴ്ച ദുല്‍ഹജജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. സൗദിയിലെ മുസ്ലിം മത വിശ്വാസികളോടാണ് സൗദിസുപ്രീം കോടതിയുടെ ആഹ്വാനം. സൗദിയുടെ എല്ലാ ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തിടുണ്ട്.അടുത്ത ബുധനാഴ്ചസൂര്യസ്തമയത്തോടനുബന്ധിച്ചാണ് മാസപ്പിറവി ദര്‍ശിക്കേണ്ടത്. നഗ്ന നേത്രങ്ങള്‍, ദൂരദര്‍ശിനിപോലെയുള്ള അപകരണങ്ങള്‍ എന്നിവകൊണ്ട് മാനപ്പിറവിനിരീക്ഷിക്കാവു ന്നതാണ്. ദുല്‍ഹജജ് മാസപ്പിറവി ദൃശ്യമാകുന്നവര്‍ അടുത്ത കോടതിയേയോ മറ്റ് ബന്ധപ്പെട്ട അധികൃതരെയൊ അറിയിക്കാവുന്നതാണ്. മാസപ്പിറവി നിരീക്ഷണത്തിനായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇത്തരം കമ്മിറ്റിയുമായി എല്ലാവരും സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
Read moreദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ദുബായിൽ പ്രവർത്തിക്കുന്ന എയർലൈൻ ഏജന്റുമാരിൽനിന്നും ഓഫീസുകളിൽ നിന്നും ഈടാക്കുന്ന ഫീസ് റദ്ദാക്കുന്ന പ്രമേയം ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുറത്തിറക്കിയത് . ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികൾക്കും ഈ ഫീസ് റദ്ദാക്കൽ ബാധകമാണ്. പുതിയ പ്രമേയം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽവരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Read moreഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും .ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ആണ് യു എ ഇയിൽ എത്തുന്നത് .രാത്രിതന്നെ അദ്ദേഹം മടങ്ങും. പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്നശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനു മാണ്പ്രധാനമന്ത്രിയെത്തുന്നത്. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്. പ്രധാന മന്ത്രിയായ ശേഷംഅദ്ദേഹത്തിന്റെ നാലാമത്തെ യു.എ.ഇ. സന്ദര്‍ശനമാണിത്. 2015 , 2018 , 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. 2015-ല്‍ ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തത് ചരിത്ര സംഭവവുമായി.
Read moreയുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,572 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുതിയതായി നടത്തിയ 2,04,040 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,38,759 പേര്‍ക്ക്യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,19,155 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,311 പേരാണ് രാജ്യത്ത്ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,293 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read moreയുഎഇയിൽ സർക്കാർ ഓഫിസുകളിലേക്കും അബുദാബിയിൽ പൊതുസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണെന്ന്അധികൃതർ ഓർമ്മിപ്പിച്ചു .ഇതിനിടെ അബുദാബിയിൽ സൗജന്യ പിസിആർ ടെസ്റ്റിനു നിയന്ത്രണം ഏർപ്പെടുത്തി . സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താനാവൂ. യുഎഇയിൽ കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ ഗ്രീൻ പാസ്കാലാവധി 30ൽ നിന്ന് 14 ദിവസമാക്കി കുറച്ചിരുന്നു.ഇതോടെ പിസിആറിന് വരുന്നവരുടെ എണ്ണവും ഇരട്ടിയിലേറെയായി. സൗജന്യ ടെന്റുകളിൽ മാത്രംദിവസവും 40,000 പേരാണ് എത്തുന്നത്. വാക്സീൻ എടുത്തവർക്ക് ഒരു തവണ പിസിആർ നടത്തി ഫലം നെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേയ്ക്കും വാക്സീൻ എടുക്കാത്തവർക്കും സന്ദർശകർക്കും 7 ദിവസത്തേയ്ക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക. നിശ്ചിത ഇടവേളകളിൽ പരിശോധനനടത്തിയാലേ ഗ്രീൻപാസ് നിലനിൽക്കൂ.. അബുദാബിയിൽ 7 സൗജന്യ പിസിആർ കേന്ദ്രങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൂടാതെ പണം കൊടുത്ത് പിസിആർ ടെസ്റ്റ് സൗകര്യം എല്ലാ ക്ലിനിക്കുകളിലുമുണ്ട്. മുസഫയിലെ സെന്റ് പോൾസ് ചർച്ചിനു സമീപവും നിസാൻഷോറൂമിനു സമീപവുമുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും പിസിആർ പരിശോധനയുള്ളത്. മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ ടെന്റുകളിൽഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയും മറ്റു കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 12 വരെയും പരിശോധന നടത്താം
Read moreയു.എ.ഇ. യിൽ നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം പാലിക്കുന്നതിനോടൊപ്പംഅസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങളുള്ളവരു മായോ സമ്പർക്കം ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് യാത്രനടത്തണമെന്നും...
Read moreയു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം നിലവിലുള്ളതിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദി ക്കുന്നത്. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരുംപഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ്ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവള ത്തിലേക്ക് പ്രവേശനംഅനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടു കളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസകാര്‍ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാനകമ്പനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.
Read moreഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (എസ്‌ഐബിഎഫ്) അവാർഡിന്റെ 41-ാമത് പതിപ്പിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഷാർജ വിവർത്തന അവാർഡ് 'തുർജുമാൻ', മികച്ച എമിറാത്തി പുസ്തകം, മികച്ച അറബിക് നോവൽ, മികച്ച അന്താരാഷ്ട്ര പുസ്തകം, പ്രസാധക അംഗീകാര അവാർഡ് എന്നിവയ്ക്കുള്ള...
Read moreയു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.ഗോ എയര്‍ അടക്കമുള്ളവിമാനകമ്പനികൾ ആണ് അറിയിപ്പുമായി രംഗത്ത്‌വന്നിരിക്കുന്നത് .കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്നകുടുംബങ്ങള്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ കൂട്ടമായി നാട്ടിലേക്ക് പോവുകയാണ്. യാത്രക്കാര്‍ വർധിച്ചതോടെ നല്ല തിരക്കാണ്അബൂദബി, ദുബൈ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത്വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെഎത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/സാധുതയുള്ളആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് പുറപ്പെടുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അതിന്‍റെ പ്രിന്‍റ് ഔട്ടും കൈയില്‍ കരുതണം. വാക്‌സിനേഷന്‍ എടുക്കാത്ത അഞ്ച് വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ സാധുവായ PCR റിപ്പോര്‍ട്ട്എടുക്കണം. നേരിട്ടുള്ള ആശയവിനിമയത്തിനും അപ്‌ഡേറ്റുകള്‍ക്കുമായി യാത്രക്കാരുടെ പ്രാദേശിക നമ്പറും ഇ-മെയില്‍ ഐ.ഡിയും പി.എന്‍.ആറില്‍ അപ്‌ഡേറ്റ്ചെയ്യുന്നത് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, യു.എ.ഇയിലെ ഗോ ഫസ്റ്റ് ഓഫിസുകളുമായോ സെയില്‍സ് ടീമുമായോ ബന്ധപ്പെടണം
Read moreഅബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ സമ്മർ പാസ് പുറത്തിറക്കി. ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം പാർക്കുകളിലേക്കും മറ്റു 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്കും 2 മാസംപ്രവേശനം നൽകുന്നതാണ് സമ്മർ പാസ്.ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. summerpass.visitabudhabi.aeവെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പാസ് ഉപയോഗിച്ച് തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനംഅനുവദിക്കും. മുതിർന്നവർക്ക് 559 ദിർഹവും 4–17 പ്രായക്കാർക്ക് 499 ദിർഹമുമാണ് ഫീസ്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്സൗജന്യം.പാസില്ലാത്തവർക്ക് ഒരു തീം പാർക്കുകളിലേക്കു മാത്രം 350 ദിർഹം ഫീസുണ്ട്.ഫെറാറി വേൾഡിലെ ഏറ്റവും നീളംകൂടിയ റോളർ കോസ്റ്റർഅനുഭവത്തിനൊപ്പം വാർണർ ബ്രോസിലെ ഡി.സി സൂപ്പർഹീറോസ് കഥാപാത്രങ്ങളെയും പരിചയപ്പെടാം. വേൾഡ് ടിഎം അബുദാബി, യാസ്വാട്ടർവേൾഡ് അബുദാബി എന്നിവിടങ്ങളിൽ 40ലേറെ റൈഡുകളിലും പങ്കെടുക്കാം.
Read more